
ബിജിൻ തുമ്പോട്ടുകോണം
ബാലരാമപുരം: ഇടവകയിലെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തുമ്പോട്ടുകോണം തിരുകുടുംബ ദൈവാലയത്തിലെ കെ.എൽ.സി.എ – എൽ.സി.വൈ.എം യൂണിറ്റുകൾ തമ്മിൽ ‘ഹോളി ഫാമിലി ക്രിക്കറ്റ് ലീഗ്’ എന്ന പേരിൽ സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. മത്സരത്തിൽ തുമ്പോട്ടുകോണം എൽ.സി.വൈ.എം യൂണിറ്റ് 4-1 -ന് പരമ്പര സ്വന്തമാക്കി.
ഇടവക വികാരി ഫാ.വർഗീസ് പുതുപ്പറമ്പിൽ ഇരു ടീമുകളുടേയും ക്യാപ്റ്റൻമാരുടെ സാന്നിദ്ധ്യത്തിൽ ദൈവാലയ അങ്കണത്തിൽ വച്ച് ടോസ് ചെയ്താണ് ‘ഹോളി ഫാമിലി ക്രിക്കറ്റ് ലീഗ്’ സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന്, അഞ്ച് മത്സരങ്ങൾ കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ വച്ച് നടന്നു. എൽ.സി.വൈ.എം രൂപത പ്രസിഡന്റ് ശ്രീ.അരുൺ തോമസ് മത്സരത്തിന്റെ വിശിഷ്ടാഥിതിയായെത്തിയിരുന്നു.
വിജയികൾക്ക് ‘ജാനകി- സെൽവാനോസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി’യും ‘തമ്പി ഉപദേശി മെമ്മോറിയൽ ക്യാഷ് അവാർഡും’, റണ്ണേഴ്സ് അപ്പിന് ‘നടേശൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും’ ‘ജോൺസൺ നാടാർ മെമ്മോറിയൽ ക്യാഷ് അവാർഡും’ ഇടവക വികാരി സമ്മാനിച്ചു. കൂടാതെ മാൻ ഓഫ് ദ് സീരിയസ്, ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് സിക്സ്, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ, ബെസ്റ്റ് ക്യാച്ച് എന്നിവയ്ക്കുള്ള സമ്മാനങ്ങളും നൽകി.
അടുത്ത മത്സരം ഡിസംബർ 9 -ന് നടക്കും.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.