സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: സ്വേച്ഛാധിപതികളായ ഭരണകര്‍ത്താക്കളും ഭരണകൂടങ്ങളും ഇന്ന് ലോകത്ത് ധാരളമുണ്ട്. അവരെന്താണ് ചെയ്യുന്നത്? അവര്‍ ഒരു മാധ്യമ കൂട്ടുകെട്ടുണ്ടാക്കുക്കയും, പിന്നെ നിയമം കയ്യിലെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മാധ്യമശക്തി ഉപയോഗിച്ച് എതിരാളികളെ കുറ്റപ്പെടുത്തിയും, വ്യാജപ്രചാരം നടത്തിയും കളവു പറഞ്ഞും, മറ്റുള്ളവരെ ചെറുതാക്കിയും, മെല്ലെ സ്വന്തം ആധിപത്യം ഉറപ്പിക്കുന്നു. സകലതും കൈക്കലാക്കുന്നു. ഇത്തരം പ്രവര്‍ത്തന ശൈലി ഏതു സര്‍ക്കാരിനും ഭരണകൂടത്തിനും നല്ലതല്ലയെന്ന് ഫ്രാൻസിസ് പാപ്പാ. വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ സുവിശേഷ വിചിന്തനം നടത്തുകയായിരുന്നു പാപ്പാ.
“ഫരീസേയരും നിയമജ്ഞരും പിറുപിറുത്തു…” എന്നു സുവിശേഷം രേഖപ്പെടുത്തുന്നപോലെ, നമ്മുടെ രൂപതകളിലും, രൂപതകള്‍ തമ്മിലുമുള്ള പ്രവര്‍ത്തനങ്ങളിലും, സാമൂഹിക രാഷ്ട്രീയ തലങ്ങളിലെ ഇടപഴകലിലുമെല്ലാം കാണുന്നത് അധികവും കാരുണ്യമില്ലായ്മയാണ് – പിറുപിറുക്കലും പരാതിപ്പെടലുമാണ്. അഴിമതിയും അക്രമവും കലര്‍ന്ന ഭരണകൂടം പ്രതിപക്ഷത്തെ പഴിചാരിയും, കുറ്റംപറഞ്ഞും, കരിവാരിത്തേച്ചുമാണ് രക്ഷപെടുന്നതും പിടിച്ചുനില്ക്കാന്‍ ശ്രമിക്കുന്നതും, മുന്നോട്ടു പോകുന്നതും. ഇത് അപകീര്‍ത്തിപ്പെടുത്തലും, അപവാദം പറഞ്ഞുപരത്തലുമാണെന്ന് പാപ്പാ ഉത്‌ബോധിപ്പിച്ചു.
എല്ലാം മറന്നും, എന്തുകാട്ടിയും അവസാനം എനിക്കു ലാഭമുണ്ടാക്കുന്ന ഒരു “ബഡ്ജറ്റ്” സൃഷ്ടിക്കുകയാണ് പലരുടെയും ലക്ഷ്യമെന്നും, എന്തു കിട്ടുമെന്നാണ് നോട്ടം, എന്തു കൊടുക്കാമെന്നല്ലെന്നും പറഞ്ഞ പാപ്പാ, ഇത് ഫരീസേയ മനോഭാവവും, ഫരീസേയരുടെയും നിയമജ്ഞരുടെയും യുക്തിയും തന്ത്രവുമാണെന്ന് ഓർമ്മിപ്പിച്ചു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.