അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ വൈദികരും അല്‍മായരും കൈകോര്‍ത്ത “സ്നേഹപൂര്‍വ്വം” കൊറോണ പ്രാര്‍ത്ഥനാ ഗാനത്തിന് വന്‍ വരവേല്‍പ്പ്. ഇന്ന് (18 / 05 / 2020) വൈകുന്നേരം 6 മണിക്ക് കാത്തലിക് വോക്സ് യുട്യൂബ് ചാനലില്‍ റിലീസ് ചെയ്ത് ഒന്നര മണിക്കൂറിനുളളില്‍ 1000 പേര്‍ കണ്ടു കഴിഞ്ഞു.
രൂപതയിലെ 8 വൈദികരും, ഒരു ഡീക്കനും, 23 അല്‍മായരും ചേര്‍ന്ന് ആലപിച്ച ഗാനം രചിച്ചത് അധ്യപാകനായ തോമസ് കെ സ്റ്റീഫനാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് അരുണ്‍ വ്ളാത്താങ്കരയാണ്. വീഡിയോ എഡിറ്റിംഗ് എയ്ഞ്ചല്‍ എഡിറ്റും, സൗണ്ട് റെക്കോര്‍ഡിംഗ് ജിജോ സ്വരധാരയും, സാങ്കേതിക സഹായം ലാല്‍ പുതുവലും, ടൈറ്റില്‍സ് ജിജോ കോട്ടയവുമാണ് ചെയ്തിരിക്കുന്നത്.
“കുരുണതന്‍ കടലാം സ്വര്‍ഗ്ഗ പിതാവെ കൊറോണക്കാലത്ത് സഹായമേകൂ…” എന്ന് തുടങ്ങുന്ന ഗാനം ലോക് ഡൗണായതിനാല്‍ വീടുകളിലും പളളിമേടകളിലും ദേവാലയങ്ങളിലുമായാണ് എല്ലാവരും ആലപിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ സംരഭത്തിന് ആശംസകളും പ്രാര്‍ത്ഥനയും നേര്‍ന്നു. വിവിധ ഫൊറോനകളിലെ അല്‍മായരെയും, വൈദികരെയും ഒന്നിപ്പിച്ച ദൗത്യം പ്രശംസനീയമാണെന്ന് വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അറിയിച്ചു.
അമേരിക്കയില്‍ സേവനം ചെയ്യുന്ന ഫാ.ജോണ്‍ ഗബ്രിയേല്‍ , ഇറ്റലിയില്‍ നിന്ന് ഫാ.ജിബു ജെ.ജാജിന്‍, നെയ്യാറ്റിന്‍കയിൽ നിന്ന് ഫാ.ജോയി മത്യാസ്, ഫാ.വല്‍സലന്‍ ജോസ്, ഫാ.ഷാജു സെബാസ്റ്റ്യന്‍, ഫാ.റോബിന്‍രാജ്, ഫാ.ലെനിന്‍, ഫാ.സജിന്‍തോമസ് തുടങ്ങിയവരും, നെയ്യാറ്റിന്‍കര രൂപതയുടെ ദേവാല സംഗീത രംഗത്തെ അഭിമാനങ്ങളായ വിജയന്‍ നെല്ലിമൂട്, ജയരാജ് തേവന്‍പാറ, അരുണ്‍ വ്ളാത്താങ്കര, രാജന്‍ നെയ്യാറ്റിന്‍കര തുടങ്ങിയവരും വിവിധ ഇടവകകളിലെ ഗായകരുമാണ് ഗാനത്തില്‍ അണിനിരന്നത്. ഗാനത്തിന് സമാപന സന്ദേശം നൽകിയിരിക്കുന്നത് രൂപതയുടെ ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസാണ്.
ഒരാഴ്ചയുടെ കഠിന പ്രയത്നത്തിനൊടുവിലാണ് ഗാനം നെയ്യാറ്റിന്‍കര രൂപതയുടെ ന്യൂസ് പോര്‍ട്ടല്‍ കാത്തലിക് വോക്സ് റിലിസ് ചെയ്തത്.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.