Categories: Kerala

സൈലന്റ് വാലിയുടെ നിഗൂഢ വനത്തിനുള്ളിൽ നൈസർഗ്ഗിക വനം നിർമ്മിച്ച് ചരിത്രം കുറിച്ച് പാലക്കാട്‌ രൂപതാ കെ.സി.വൈ.എം.

നൈസർഗ്ഗിക വനം നിർമ്മിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് പാലക്കാട്‌ രൂപതയിലെ താവളം ഫൊറോന സമിതി...

ജോസ് മാർട്ടിൻ

പാലക്കാട്‌: സൈലന്റ് വാലി നിഗൂഢ വനത്തിനുള്ളിൽ നൈസർഗ്ഗിക വനം നിർമ്മിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് പാലക്കാട്‌ രൂപതയിലെ താവളം ഫൊറോന സമിതി. മുക്കാലി വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കെ.സി.വൈ.എം. ന്റെയും സംയുക്ത കൂട്ടായ്മയിലാണ് “നിശബ്ദ താഴ്‌വര” എന്ന് ചരിത്രം വിളിക്കുന്ന സൈലന്റ് വാലിയുടെ നിഗൂഢമായ വനത്തിനുള്ളിൽ നൈസർഗ്ഗിക വനം നിർമ്മിച്ചത്.

ആദ്യഘട്ടമെന്ന നിലയിൽ ആയിരം മരങ്ങളാണ് സൈലന്റ് വാലിയിൽ കഴിഞ്ഞ ശനിയാഴ്ച്ചയും, ഞായറാഴ്ച്ചയുമായി കെ.സി.വൈ.എം. അംഗങ്ങൾ നട്ടുപിടിപ്പിച്ചത്. കേരളാ വനംവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു പ്രോജക്റ്റ് അട്ടപ്പാടിയിൽ അരങ്ങേറിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കെ.സി.വൈ.എം. താവളം ഫൊറോന ഡയറക്ടർ ഫാ.ബിജു കല്ലിങ്കലിന്റെ നേതൃത്വത്തിൽ മുപ്പതോളം യുവജനങ്ങളാണ് ഈ സംരഭത്തിന് പിന്നിൽ പ്രവർത്തിച്ചത്. പക്ഷി-മൃഗാദികൾക്ക് ഭാവിയിൽ ഭക്ഷണമായും, അതുപോലെതന്നെ അവരുടെ അഭയകേന്ദ്രമായും ഒക്കെ ഈ മരങ്ങൾ മാറുമെന്നത് ഉറപ്പുള്ള കാര്യമാണെന്ന് ഫൊറോന സമിതി അംഗങ്ങൾ പറഞ്ഞു.

സി.എസ്.ടി. വൈദീകരായ ഫാ.ജോബി, ഫാ.ജോഫിൻ, ഫാ. ജിന്റോ, അഗളി അസിസ്റ്റൻറ് വികാരി ഫാ.ഫെമിൻ ചീരൻ, താവളം ഫൊറോനാ സമിതി ദാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

vox_editor

Recent Posts

നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആ​ഗോള കത്തോലിക്ക സഭയുടെ…

8 hours ago

3rd_Easter Sunday_സ്നേഹം ആത്മസമർപ്പണമാണ് (യോഹ 21:1-19)

പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…

6 days ago

ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പാപ്പായുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാർത്ഥന

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…

1 week ago

ഫ്രാൻസിസ് പാപ്പായ്ക്ക് യാത്രാ മൊഴി നൽകി പാപ്പാ നഗർ നിവാസികൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…

2 weeks ago

സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…

3 weeks ago

സംയുക്ത കുരിശിന്റെ വഴി ആചരിച്ചു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…

3 weeks ago