
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത
“The Indian Constitution guarantees the right to freedom of religion through Articles 25 to 28”
ഇന്ത്യയുടെ വ്യത്യസ്ത മേഖലകളിൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളിൽ ജാതിയും മതവും വർഗ്ഗവും വർണ്ണവും നോക്കാതെ മനുഷ്യനെ മാത്രം കണ്ടുകൊണ്ട് സേവനം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന ഒട്ടനവധി ക്രൈസ്തവ വൈദികരും സന്യസ്ഥരും അല്മായ സഹോദരങ്ങളും ഇന്നുണ്ട്. ചരിത്രത്തിന്റെ ഏത് ഇടങ്ങളിൽ നിന്നാണ് അവരെ മാറ്റി നിർത്താൻ സാധിക്കുന്നത്. രാഷ്ട്രീയത്തിന്റെ ഏത് വിലങ്ങുകൾ കൊണ്ടാണ് അവരെ ബന്ധിതരാക്കാൻ സാധിക്കുന്നത്.
ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യ കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്ത പത്ര-മാധ്യമങ്ങളിലൂടെ നിമിഷനേരം കൊണ്ട് പ്രചരിച്ചു. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് സന്യാസി സമൂഹത്തിൽ അംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരാണ് ഭരണകൂടത്തിന്റെ ബന്ധനത്തിൽ ആയിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ബജ്റങ്ദൾ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം ഉയർത്തുകയും തുടർന്ന് പോലീസ് ഈ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പുരോഗമനത്തിന്റെ മാറ്റങ്ങൾക്ക് വിദ്യാഭ്യാസം സംഭാവന നൽകിയ സേവനത്തിന്റെ വലിയ മൂല്യം ഉള്ളിൽ സൂക്ഷിക്കുന്ന സന്യസ്ത സമൂഹത്തെ ഇത്തരത്തിൽ വിലങ്ങയിക്കുന്ന രാഷ്ട്രീയം ഇന്ത്യൻ ഭരണഘടനയെ തന്നെ നിശബ്ദമാകുന്നു. ജീവിക്കാനും സഞ്ചാര സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഉറപ്പു നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ എല്ലാ ഉറപ്പിനെയും കാറ്റിൽ പറത്തിയാണ് പോലീസിന്റെയും ഭരണകൂടത്തിന്റെയും ഈ നടപടി.
കൊൽക്കത്തയുടെ തെരുവോരങ്ങളിൽ ആതുരസേവനരംഗത്ത് ദൈവത്തിന്റെ മുഖമായി മാറിയ മദർ തെരേസയെ പോലെയുള്ളവർ ഇനിയും ഉണ്ടാകും. കരങ്ങൾക്ക് വിലങ്ങിടാൻ നിങ്ങൾക്ക് സാധിക്കും, പക്ഷേ സേവനത്തിന്റെയും പരിപാലനയുടെയും വിശാലമായ ഹൃദയങ്ങൾക്ക് വിലങ്ങിടാൻ ഒരു ഭരണകൂടത്തിനും സാധ്യമല്ല.
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
ആഗമനകാലം രണ്ടാം ഞായർ രക്ഷാകരചരിത്രത്തിന്റെ യാത്ര അതിന്റെ അവസാനഘട്ടമായ രക്ഷകനിൽ എത്തിയിരിക്കുന്നു. രക്ഷകനായുള്ള കാത്തിരിപ്പിന്റെ ചരിത്രം പൂർത്തിയാകുന്നു. അതു തിരിച്ചറിഞ്ഞ…
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
This website uses cookies.