സ്വന്തം ലേഖകൻ
എറണാകുളം: ആരാധനക്രമ സംഗീതത്തിന് സോഷ്യൽ മീഡിയായിൽ പുതുമുഖം നല്കിയ ചാനൽ ആണ് എറണാകുളം അങ്കമാലി അതിരൂപതയുടെ സേക്രഡ് മ്യൂസിക് ചാനൽ. രൂപതയുടെ ശതൊത്തരജൂബിലി പശ്ചാത്തലത്തിൽ ഈ ചാനൽ, ‘സേക്രഡ് മ്യൂസിക് കോൺടെസ്റ്റ്’ പ്രഖ്യാപിച്ചിരുന്നു. ഭാഷ ഭേദമോ റീത്ത് വ്യത്യസമോ ഇല്ലാത്ത മത്സരത്തിന്റെ മികച്ച വീഡിയോകളാണ് മാർച്ച് 9 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. sacred music എന്ന യുടുബ് ചാനലിൽ https://www.youtube.com/channel/UCHpnr7Hf0qFYyDWrcny1SCg/featured ഇവ ലഭ്യമാണ്.
ആരാധനക്രമ സംഗീതത്തിൽ നിന്ന് ക്രിസ്തീയ ഭക്തിഗാനങ്ങളെ വേർതിരിച്ച് കാണുവാൻ വിശ്വാസികളെ പരിശീലിപ്പിക്കുക, ഗായക സംഘങ്ങളെ ആരാധന ക്രമസംഗീതത്തെ കുറിച്ച് കൂടുതൽ അറിവുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് മൽസരം സംഘടിപ്പിച്ചത്.
കേരളത്തിനകത്തും പുറത്തും ഉള്ള ദേവാലയ ഗായകസംഘങ്ങൾ പങ്കെടുക്കുന്ന മൽസരം അതിന്റെ ഹൃദ്യതയും, സമൂഹ ഗാനാലാപന രീതിയും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഇടവക ഗായക സംഘങ്ങൾക്ക് തീർച്ചയായും പരിശീലനമാകുന്ന വിധത്തിലാണ് ഈ വീഡിയോകളെല്ലാം തന്നെ. കഴിഞ്ഞ കുറെ വർഷങ്ങളായി കേട്ടുശീലിച്ച ഭക്തിഗാന/ഗാനമേള സ്വഭാവത്തിൽ നിന്നും മാറി ഭക്തിരസം കൊണ്ടുവരാൻ കോൻടെസ്റ്റിന് കഴിഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
വിശുദ്ധ കുർബാനക്കോ ദേവാലയത്തിലെ മറ്റ് തിരുകർമങ്ങൾക്കോ ഉപയോഗിക്കാവുന്ന, ലിറ്റർജിക്കൽ ടെക്സ്റ്റനോട് നീതിപുലർത്തുന്ന ഗാനങ്ങളാണ് സമൂഹഗാനാലാപന ശൈലിയിൽ പാടിയവതരിപ്പിച്ചിരിക്കുന്നത്. ദേവാലയങ്ങളിൽ ഒരുമിച്ചുപാടുന്ന ശൈലി വളർത്തുന്നതിന് വേണ്ടിയാണ് ഇപ്രകാരം രീതിയ്ക്ക് മുൻതൂക്കം കൊടുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പുതിയതായി ചിട്ടപ്പെടുത്തിയ പാട്ടുകൾക്കും പഴയഗാനങ്ങളുടെ പുനരാവിഷ്കരങ്ങൾക്കും അവസരം ഉള്ള മത്സരത്തിൽ ആരാധനക്രമ സംഗീതത്തിന് അനുയോജ്യമായ മിതമായ ഉപകരണ സംഗീതപശ്ചാത്തലമേ ഉപയോഗിക്കുന്നുള്ളൂ.
സംഗീതം, ഗാനരചന, ആരാധനക്രമം, ഛായാഗ്രഹണം, ഗാനാലാപനം എന്നീ മേഖലകളിലെ 5 വിദഗ്ധർ (ജെറി അമൽദേവ്, ഫാ.ഉരുളിയാണിക്കൽ, ഫാ.പീറ്റർ കണ്ണമ്പുഴ, സിജോയ് വർഗീസ്, ടീന മേരി അബ്രഹാം) എന്നിവര് ഉൾപ്പെടുന്ന പാനലാണ് വിധി നിർണയം നടത്തുന്നത്. മെയ് മാസത്തിലായിരിക്കും വിധിനിർണയം. വിജയികൾക്ക് 50,000 രൂപയുടെ ഒന്നാം സമ്മാനവും 25,000 രൂപയുടെ രണ്ടാം സമ്മാനവും 10,000 രൂപ വീതമുള്ള 10 പ്രോൽസഹന സമ്മാനവും സേക്രഡ് മ്യൂസിക് കോൺടെസ്റ്റ്’ വിജയികൾക്ക് നല്കപ്പെടുന്നതാണ്.
ഗാനങ്ങളിൽ ചിലത്:
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.