അനില്‍ ജോസഫ്
തിരുവനന്തപുരം: അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുവേണ്ടി കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും ടീചേര്‍സ് ഗില്‍ഡിന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഉപവാസ സമരത്തിന്റെ നാലാം ദിനമായ ഇന്ന് നയ്യാറ്റിന്‍കര രൂപത ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
ഉപവാസ സമരം വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. പിന്നോക്ക വിഭാഗങ്ങളുടെ അവകാശ ധ്വംസനമാണ് കേരളത്തിലും ഇന്ത്യയിലും നടക്കുന്നത്. അതിന് മാധ്യമങ്ങളും കുട്ടു നില്ക്കുന്നു.
വിദ്യാഭ്യാസരംഗത്ത് കേരളം ഉയര്‍ന്ന് നില്‍ക്കുന്നത് കത്തോലിക്കാ മിഷണറിമാരുടെ പ്രവര്‍ത്തനഫലമായാണ്, എന്നാല്‍ ഈ പിന്നോക്കവിഭാഗം ഇന്ന് അവഗണനയിലാണെന്നും മോണ്‍സിഞ്ഞോര്‍ പറഞ്ഞു. അവകാശങ്ങള്‍ക്കായുളള അധ്യാപകരുടെ സമരത്തിനു നേരെ സര്‍ക്കാര്‍ കണ്ണടക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്നും അച്ചന് കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോസഫ് അനില്‍ സംസ്ഥാന പ്രസിഡന്റ് സാലു പതാലില്‍, വൈസ് പ്രസിഡന്റ് ഡി.ആര്. ജോസ്, രൂപത വിദ്യാഭ്യാസ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.അലക്സ് സൈമണ്‍, ഗില്‍ഡ് എക്സിക്യൂട്ടീവ് അംഗം റീജ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചൊവ്വാഴ്ചയാണ് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം ഉപവാസ സമരം ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം അതിരൂപതയുടെയും തിരുവനന്തപുരം മലങ്കര അതി ഭദ്രാസനത്തിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവങ്ങളില്‍ ഉപവാസ സമരങ്ങള്‍ നടന്നിരുന്നു.
നാളെ ഉപവാസ സമരം പാറശാല മങ്കരകത്തോലിക്കാ രൂപതയുടെ നേത്വത്തിലാണ് നടക്കുന്നത്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
This website uses cookies.