അനിൽ ജോസഫ്
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യത്തിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടു. അദ്ദേഹത്തെ വെന്‍റിലേറ്ററില്‍ നിന്ന് നീക്കി, ഭക്ഷണവും കഴിച്ചു തുടങ്ങി. എഴുന്നേറ്റിരിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്, എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്.
അണുബാധയ്ക്കുള്ള സാധ്യത പരിഗണിച്ച് സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല, ഇപ്പോഴും ഇന്‍ന്റെൻസീവ് കെയര്‍ യൂണിറ്റിലാണ് ആര്‍ച്ച് ബിഷപ് തുടരുന്നത്.
ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസും വികാരി ജനറല്‍ മോണ്‍.സി.ജോസഫും ഡോക്ടര്‍മാരുമായി ആശയ വിനിമയം നടത്തുന്നുണ്ട്.
ആര്‍ച്ച് ബിഷപ്പിന്റെ ആരോഗ്യ നിലയിലുണ്ടായ മാറ്റത്തില്‍ ബിഷപ്പിന്റെ സഹോദരന്‍ ആലോഷ്യസ് ഉള്‍പ്പെടെയുളള ബന്ധുക്കളും സന്തോഷം അറിയിക്കുകയും പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.