
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സുവിശേഷ മൂല്യങ്ങൾ തന്നെയാണ് ഭരണഘടനയിൽ തെളിഞ്ഞുകാണുന്നതെന്നും, ആ മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണെന്നും അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അഭിമുഖത്തിൽ ‘ഭരണഘടനാ സംരക്ഷണദിനാചരണത്തിൽ’ സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്പ്. പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊലിറ്റന്റ് കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ
ആർച്ച് ബിഷപ്പ് സൂസപാക്യം ദേശീയ പതാക ഉയർത്തുകയും, തുടർന്ന് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു.
ഈ ഭരണഘടനാ സംരക്ഷണ ദിനാചരണത്തിലൂടെ ഭാരതജനതയുടെ മുൻപിൽ പ്രകടിപ്പിക്കുന്നത് നമ്മുടെ നിലപാടാണെന്നും, ശക്തമായ രീതിയിൽ ഭരണഘടനയെ മുറുകെ പിടിച്ചുകൊണ്ടും അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടും എന്തു ത്യാഗവും സഹിച്ചു മുൻപോട്ട് പോകാമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണഘടനയിൽ തെളിഞ്ഞുകാണുന്ന മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. ഭരണഘടന മുറുകെ പിടിക്കുന്ന മതേത്വരത്ത ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായിട്ടുള്ള ഒരു സമീപനമമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്നത്തെ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന് മോണസിഞ്ഞോർ ഫാ.ഡോ. നിക്കൊളാസ് ടി ഭരണഘടനയുടെ ആമുഖം വായിക്കുകയും, ആർച്ചുബിഷപ്പ് ചൊല്ലി കൊടുത്ത ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ വിശ്വാസികൾ ഏറ്റുചൊലുകയും ചെയ്തു. അനേകം വിശ്വാസികൾ ‘ഭരണഘടനാ സംരക്ഷണദിനാചരണത്തിൽ പങ്കെടുത്തു.
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
This website uses cookies.