Categories: Diocese

സുവിശേഷ പ്രഘോഷണം ആരെങ്കിലും വിചാരിച്ചാല്‍ തടയാന്‍ സാധിക്കില്ല; ഗോളിയര്‍ ബിഷപ്പ്‌ ഡോ.ജോസഫ് തൈക്കാട്ടില്‍

സുവിശേഷ പ്രഘോഷണം ആരെങ്കിലും വിചാരിച്ചാല്‍ തടയാന്‍ സാധിക്കില്ല; ഗോളിയര്‍ ബിഷപ്പ്‌ ഡോ.ജോസഫ് തൈക്കാട്ടില്‍

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: സുവിശേഷ പ്രഘോഷണം ആരെങ്കിലും വിചാരിച്ചാല്‍ തടയാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് ഗോളിയര്‍ ബിഷപ്പ്‌ ഡോ.ജോസഫ് തൈക്കാട്ടില്‍. മധ്യ പ്രദേശില്‍ ക്രൈസതവ വിശ്വാസികൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര രൂപത സംഘടിപ്പിച്ച “ഹാര്‍ട്ട് ടു ഹാര്‍ട്ട്” പരിപാടി ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രൈസ്തവരെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017-ലെ കെആര്‍എല്‍സിസിബിസിയുടെ തീരുമാന പ്രകാരം ഗോളിയര്‍ രൂപതയുമായി നെയ്യാറ്റിന്‍കര രൂപതയുടെ പ്രാര്‍ഥനാ-ഐക്യദാർഡ്യസഹകരണത്തിന്റെ ഭാഗമായാണ് ഹാര്‍ട്ട് ടു ഹാര്‍ട്ട് പരിപാടി സംഘടിപ്പിച്ചത്. ബിഷപ്പ്‌ ഡോ.വിന്‍സെന്‍റ് സാമുവല്‍ അധ്യക്ഷത വഹിച്ചു.

മോണ്‍.ജി.ക്രിസ്തുദാസ്, ശുശ്രൂഷാ കോഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, ജോയിന്‍റ് സെക്രട്ടറി ഉഷാരാജന്‍, കെഎല്‍സിഎ പ്രസിഡന്റ്‌ ഡി.രാജു, സിസ്റ്റര്‍ എല്‍സി, കെസിവൈഎം പ്രസിഡന്‍റ് ജോജി ടെന്നിസണ്‍, കെഎല്‍സിഡബ്ല്യൂഎ പ്രസിഡന്‍റ് ബേബി തോമസ്, വിന്‍സെന്‍റ് ഡി പോള്‍ പ്രസിഡന്‍റ് രാജമണി ലീജിയന്‍ ഓഫ് മേരി പ്രസിഡന്‍റ് ഷാജി ബോസ്കോ, ഷാജിമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഗോളിയര്‍ ബിഷപ്പ്‌ ഡോ.ജോസഫ് തൈക്കാട്ടിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

 

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

5 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

7 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

7 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

1 week ago