Categories: Kerala

സുവിശേഷം പ്രവർത്തിയിലാക്കി ഫാ.ജിജോ കുര്യന്‍

സുവിശേഷം പ്രസംഗിക്കാന്‍ മാത്രമല്ല പ്രവര്‍ത്തിക്കാനുമെന്ന് തെളിയിച്ച് ഫാ.ജിജോ കുര്യന്‍

അനിൽ ജോസഫ്

ഇടുക്കി: വൈദികര്‍ പ്രസംഗത്തില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് നാടുകാണി കപ്പൂച്ചിന്‍ ആശ്രമത്തിലെ ഫാ.ജിജോ കുര്യന്‍. ടാര്‍പ്പോളിനും ഓലക്കൂരയും പൊതിഞ്ഞ വീടുകള്‍ ധാരാളമുളളത് ഉത്തരേന്ത്യയിലാണെന്നാണ് വയ്പെങ്കിലും, നമ്മുടെ സ്വന്തം നാടായ കേരളവും പിന്നിലല്ലെന്ന തിരിച്ചറിവാണ് അച്ചനെകൊണ്ട് ‘നിര്‍ദ്ധനര്‍ക്ക് പാര്‍ക്കാനൊരിടം’ എന്ന സ്വപ്നത്തിലേക്ക് നയിച്ചത്.

പ്രളയാനന്തരം പകച്ച് നില്‍ക്കുന്ന കേരളത്തില്‍ പക്ഷെ കോടികളുടെ സൗധങ്ങള്‍ ഉയരുന്നതിലും കുറവുമില്ല. വെറും ’12 ദിവസം കൊണ്ട് രണ്ടോ മൂന്നോ പേര്‍ക്ക് താമസിക്കാവുന്ന ഒരു കൊച്ചു വീട്’ ഇതാണ് ഫാ.ജിജോയുടെ പദ്ധതി. വേണ്ടത് ഒന്നോ രണ്ടോ സെന്റ് വസ്തുമാത്രം. നിര്‍മ്മാണ ചെലവ് ഒന്നര ലക്ഷം മുതല്‍ 2 ലക്ഷം വരെ.

ഇടുക്കി ജില്ലയില്‍ മാത്രം അച്ചന്റെ ശ്രമഭലമായി 15 വീടുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഫേയ്സ് ബുക്ക് കൂട്ടായമയിലൂടെ പ്രവാസി മലയാളികളാണ് ഓരോ വീടിന്റെയും സ്പോണ്‍സര്‍മാര്‍. 220 മുതല്‍ 300 ചതുരശ്ര അടിയുളള വീടുകളാണ് അച്ചന്‍ നിര്‍മ്മിക്കുന്നത്. പ്ളാന്‍ തയ്യാറാക്കലും എസ്റ്റിമേറ്റ് ഉണ്ടാക്കലുമെല്ലാം അച്ചന്‍ സ്വന്തമായി തന്നെ. കൂടെ സഹായിക്കാന്‍ മേസ്തിരിയും സഹായികളുമുണ്ട്. സര്‍ക്കാര്‍ സഹായം ലഭിക്കാതെ വലയുന്നവരും മക്കളുപേക്ഷിച്ച മാതാപിതാക്കളുമായിരുന്നു ആദ്യം അച്ചന്റെ സഹായം ചോദിച്ചെത്തിയിരുന്നതെങ്കില്‍, ഇപ്പോള്‍ മറ്റുളളവരും സഹായത്തിനായി അച്ചനെ സമീപിക്കുന്നു.

ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൃഷിയിലും അച്ചന്‍ കാര്യമായി ഇടപെടുന്നുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ പരിപാലനവും അച്ചന്റെ ഹോബിയാണ്. പ്രസംഗത്തിലൂടെ സമൂഹത്തിന് നല്‍കുന്ന ആശയങ്ങള്‍ പ്രവര്‍ത്തിയിലൂടെ കാണിച്ച് കൊടുക്കന്ന വേറിട്ട അനുഭവമാണ് ജിജോ അച്ചന്റെ ജീവിതം.

കടപ്പാട് ; മലയാള മനോരമ

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

4 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago