Categories: Kerala

സിസ്റ്റർ ലൂസിയോടൊപ്പം എഫ്.സി.സി. കോൺഗ്രിഗേഷനും; ഒടുവിൽ നീതി

ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസിനീ സമൂഹം സന്യാസപരമായ ജീവിത ക്രമത്തിൽനിന്നും, അതിന്റെ എല്ലാ ചുമതലകളിൽനിന്നും അവകാശങ്ങളിൽനിന്നും ഔദ്യോഗികമായി സ്വാതന്ത്രയാക്കി

സ്വന്തം ലേഖകൻ

വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഒടുവിൽ കാത്തിരുന്ന നീതി ലഭിച്ചിരിക്കുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹം സി.ലൂസിയുടെ ആഗ്രഹത്തോടൊപ്പം നിൽക്കുവാൻ തീരുമാനിച്ചു, അതിനാൽ തന്നെ റോമിൽ നിന്നുള്ള പുറത്താക്കൽ തിട്ടൂരവും നൽകിക്കഴിഞ്ഞു. സ്വന്തം സന്യാസ സമൂഹത്തിന്റെ ജീവിത ക്രമത്തിനും നിയമാവലിക്കും വിരുദ്ധമായി ജീവിക്കുകയും, സന്യാസ ജീവിതക്രമം അനുവദിച്ചിട്ടുള്ളതിൽ കവിഞ്ഞ വ്യക്തി സ്വാതന്ത്ര്യവും, സ്വയംപര്യാപ്തതയും തനിക്കുണ്ടെന്ന് അവകാശപ്പെടുകയും, സ്വതന്ത്രമായി ജീവിച്ചുവരികയും ചെയ്തിരുന്ന ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസിനീ സമൂഹം സന്യാസപരമായ ജീവിത ക്രമത്തിൽനിന്നും, അതിന്റെ എല്ലാ ചുമതലകളിൽനിന്നും അവകാശങ്ങളിൽനിന്നും ഔദ്യോഗികമായി സ്വാതന്ത്രയാക്കി.

പരിശുദ്ധ സിംഹാസനത്തിന്റെയും ഭാരതത്തിലെ അപ്പോസ്തോലിക് നുൺഷിയോയുടെയും അറിവോടും അംഗീകാരത്തോടും കൂടിയാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് നടപടി. സന്യാസ സമൂഹത്തിന്റെ തീരുമാനം അംഗീകരിച്ചു പുറത്തുപോവുകയോ, നിയമപ്രകാരമുള്ള അപ്പീൽ നൽകുകയോ ചെയ്യാം. അപ്പീൽ നൽകുന്നതിന് 10 ദിവസങ്ങൾ അനുവദിച്ചിട്ടുണ്ട്. തനിക്ക്‌ ഉണ്ടെന്ന് അവർ അവകാശപ്പെട്ടുവന്നിരുന്ന സ്വയം പര്യാപ്തതയും, വ്യക്തി സ്വാതന്ത്ര്യവും ഇപ്പോൾ അവർക്കു കരഗതമായിരിക്കുന്നു. സന്യാസസമൂഹത്തിന്റെ നടപടി തികച്ചും നിയമപരവും ശരിയുമാണ്.

ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ്

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago