Categories: Diocese

മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് ഫൊറോന ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് ഫൊറോന ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം

അനിൽ ജോസഫ്

കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് ഫൊറോന ദേവാലയ തിരുനാളിന് ഇന്ന് തുടക്കമായി. 18-ന് സമാപിക്കും. ഇടവക വികാരിയും കാട്ടാക്കട ഫൊറോന വികാരിയുമായ ഫാ.വല്‍സലന്‍ ജോസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.

കൊടിയേറ്റിന് മുന്നോടിയായി ഇടവകയിലെ കുടുംബ യൂണിറ്റുകളില്‍ നിന്ന് ദീപവാഹക പതാക പ്രദക്ഷിണം ഉണ്ടായിരുന്നു. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജേക്കബ് മെന്‍റസ് വചന സന്ദേശം നല്‍കി.

9 മുതല്‍ 13 വരെ നടക്കുന്ന മുതിയാവിള ബൈബിള്‍ കണ്‍വെന്‍ഷന് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞിയിലും സംഘവും നേതൃത്വം നല്‍കും.

തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.സെല്‍വരാജന്‍,മോണ്‍.അല്‍ഫോണ്‍സ് ലിഗോറി, ഫാ.എം.കെ.ക്രിസ്തുദാസ്, ഡോ.അലോഷ്യസ് സത്യനേശന്‍, ഫാ.ജെറാള്‍ഡ് മത്യാസ്, ഫാ.ഡെന്നിസ് മണ്ണൂര്‍, ഫാ.സ്റ്റാന്‍ലി രാജ്, ഫാ.ജോജോ ചക്കുമൂട്ടില്‍, ഫാ.ജോസഫ് പാറാംങ്കുഴി, ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.ബിനു വര്‍ഗ്ഗീസ്, ഫാ.സെബാസ്റ്റ്യന്‍കൂടപ്പാട്, ഫാ.അഗസ്റ്റിന്‍ പുന്നോലില്‍, ഡോ.ജയരാജ് ജെ ആര്‍, ഫാ.വര്‍ഗ്ഗീസ് നടുതല തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

17-ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 18-ന് രാവിലെ 10.30 ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹ ദിവ്യബലി, ഡോ.ലോറന്‍സ് കുലാസ് വചന സന്ദേശം നല്‍കും. തുടര്‍ന്ന് സ്നേഹ വിരുന്ന്.

vox_editor

Recent Posts

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

1 week ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 weeks ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

3 weeks ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

3 weeks ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 weeks ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

4 weeks ago