സ്വന്തം ലേഖകൻ
ബംഗളൂരു: ഇന്ത്യൻ സഭയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമതിയായ സിസിബിഐ കാത്തലിക് കണക്ട് മൊബൈൽ ആപ്പ് പുറത്തിറക്കി. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ആൻഡ് ഹെൽത്ത് സയൻസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്‌ഘാടന പരിപാടിയിൽ സി.സി.ബി.ഐ. പ്രസിഡന്റ് കർദിനാൾ ഫിലിപ് നേരി ഫെറാവോ ആപ്പിന്റെ പ്രകാശന കർമ്മം നിർവഹിച്ചു.
കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ആന്റണി പൂല, ആർച്ച് ബിഷപ്പ് ഡോ.അന്തോണിസാമി, ആർച്ച് ബിഷപ്പ് ഡോ.അനിൽ കുട്ടോ, ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, റവ.ഡോ. സ്റ്റീഫൻ ആലത്തറ, മൈക്കിൾ ഡിസൂസ, എന്നിവർ പ്രകാശന കർമ്മത്തിൽ സന്നിഹിതരായിരുന്നു.
ആധ്യാത്മിക കാര്യങ്ങൾക്കു പുറമെ, കത്തോലിക്കാ സഭയുടെ സേവന മേഖലകൾ, സി.സി.ബി.ഐ. പുറത്തിറക്കുന്ന പ്രസ്താവനകൾ, സി.സി.ബി.ഐ.യുടെ പ്രോഗ്രാമുകൾ, രൂപതകളെയും ഇടവകകളെയും സംബന്ധിക്കുന്ന വിവരങ്ങൾ, സഭയുടെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വാർത്തകൾ എന്നിവയെല്ലാം കാത്തലിക് കണക്ടിൽ ലഭിക്കും.
2022-ൽ നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ എടുത്ത തീരുമാനമനുസരിച്ചാണ് ഇന്ത്യയിലെ കത്തോലിക്കാ സമൂഹത്തെ ബന്ധിപ്പിക്കുന്ന കാത്തലിക് കണക്ട് മൊബൈൽ ആപ്പ് യാഥാർഥ്യമായത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.