അനിൽ ജോസഫ്
തിരുവനന്തപുരം: ഉയർന്ന മാനവിക മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് പൊതുസമൂഹത്തിൽ സാന്ത്വനത്തിന്റെയും ശാക്തീകരണത്തിന്റേയും ശുശ്രൂഷ നിർവ്വഹിക്കുന്ന മഹത്തരമായ സേവനമാണ് സ്നേഹതീരത്തിലൂടെ സിസ്റ്റർ റോസിലിൻ പങ്ക് വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനോനില തെറ്റിയത് മൂലം തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ ഏറ്റെടുത്ത് സംരക്ഷിച്ച് പുന:രധിവസിപ്പിക്കുന്ന സ്നേഹതീരം സ്ഥാപക സിസ്റ്റർ റോസിലിന് കെയർ ആൻഡ് ഷെയർ ഏർപ്പെടുത്തിയ ‘ഹ്യുമാനിറ്റേറിയൻ ഓഫ് ദി ഇയർ’ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ പലപ്പോഴും സമൂഹത്തിൽ നിന്ന് ആട്ടി അകറ്റപ്പെടുന്ന നില ഉണ്ടാകാറുണ്ട്. ഇത്തരം ആളുകളെ തള്ളികളയുകയല്ല, അവർ സമൂഹത്തിന്റെ ഭാഗമാണ് എന്ന് കരുതി കൊണ്ട് ചേർത്ത് പിടിക്കുകയാണ്. ഇത്തരമൊരു സന്ദേശമാണ് സ്നേഹതീരത്തിന്റെ പ്രവർത്തനങ്ങളിലൂടെ സിസ്റ്റർ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂല്യങ്ങൾ മുറുകെ പിടിച്ച് മനുഷ്യത്വപരമായ സേവനങ്ങൾക്ക് പ്രോത്സാഹനം നൽകി വരുന്ന ചിക്കാഗോ കേന്ദ്രമായി പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ സംഘടനയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും നാം നേരിട്ട മഹാദുരന്തത്തിൽ കെയർ ആൻഡ് ഷെയർ ഫലപ്രദമായ സഹായഹസ്തവുമായി മുന്നോട്ട് വന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ചടങ്ങിൽ കെയർ ആൻഡ് ഷെയർ പ്രസിഡന്റ് ടോണി ദേവസ്യ അധ്യക്ഷനായിരുന്നു. തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ, വനം വകുപ്പ് മന്ത്രി കെ.രാജു, മുൻ എംപി കെ എൻ ബാലഗോപാൽ, ഡി.കെ.മുരളി എം.എൽ. എ, എസ് വേണുഗോപാൽ, റവ.ഫാ.ജോസ് വിരുപ്പേൽ, കെ പി ചന്ദ്രൻ, ജാവൻ ചാക്കോ, അഡ്വ.മനു റോയി, ജോസി ജോസഫ് എന്നിവർ സംസാരിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.