കൊച്ചി: സാമൂഹ്യനീതിക്കു വേണ്ടിയുള്ള മുന്നേറ്റങ്ങൾ നടത്തുന്നതിൽ സമുദായ സംഘടനകൾ ജാഗ്രത പുലർത്തണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷന്റെ പുനസംഘടന സുവർണ ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതിക മേഖലകളിൽ ക്രിസ്തുവിന്റെ മുഖം പ്രകാശിപ്പിക്കുവാൻ വിശ്വാസികൾക്ക് കഴിയണം. ദാരിദ്ര്യവും തൊഴിലില്ലായ്മയും പൂർണമായി പരിഹരിക്കാൻ എല്ലാ മനുഷ്യസ്നേഹികളുമായി കൈകോർക്കണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.
എറണാകുളം ആശിർഭവനിൽ ചേർന്ന യോഗത്തിൽ കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു.
കെആർഎൽസിസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോർജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, ഫാ. മാർട്ടിൻ തൈപ്പറന്പിൽ, ലൂയിസ് തണ്ണിക്കോട്ട്, ഹെൻട്രി ഓസ്റ്റിൻ, വി.ജി.സെബാസ്റ്റ്യൻ, റോയി ഡിക്കൂഞ്ഞ, സോണി സോസ, മോളി ചാർളി, ബാബു ആന്റണി, എൻ.ജെ. പൗലോസ്, മേരി ജോർജ്, ടോമി കുരിശുവീട്ടിൽ, കെഎൽസിഡബ്ല്യുഎ ജനറൽ സെക്രട്ടറി എൽസി ജോർജ് എന്നിവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.