അനിൽ ജോസഫ്
തിരുവനന്തപുരം: സാധാരണക്കാരന്റെ വേദന ഏറ്റുവാങ്ങാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ ദൈവ വിശ്വാസിയെന്ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്. പൊഴിയൂര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് നൽകുന്ന 9 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു ബിഷപ്പ്. സാമൂഹിക പ്രതിബദ്ധതയുടെ ഈ സംരംഭം സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഭൂമിയില്ലാത്ത സാധാരക്കാരായ 9 കുടുംബങ്ങളെ ദത്തെടുത്ത് 2 സെന്റ് വീതം സ്ഥലവും വീടും നല്‍കുന്ന പരിപാടിയാണ് പൊഴിയൂര്‍ പൗരസമിതി നടപ്പിലാക്കിയത്. 97-ല്‍ തുടങ്ങിയ ഈ പദ്ധതി കടുത്ത സാമ്പന്തിക വെല്ലുവിളികള്‍ കാരണം പൂര്‍ത്തിയാകാന്‍ കഴിയാതെ നീണ്ടു പോകുകയായിരുന്നു.
പദ്ധതിയ്ക്ക് വേണ്ടി 25 സെന്റ് സ്ഥലം ദാനമായി നല്‍കിയ പൊഴിയൂര്‍ മിഖേല്‍ പിള്ള മകന്‍ ഇഗ്നേഷ്യസിന്റെ കുടുംബത്തെ ചടങ്ങില്‍ അഭിവന്ദ്യ പിതാവ് ആദരിച്ചു.
ക്രിസ്തീയ വിഭാഗത്തിലെ 7 പേർക്കും മുസ്ലിം വിഭാഗത്തില്‍ നിന്ന് 2 പേര്‍ക്കുമാണ് വീടും സ്ഥലവും ലഭിച്ചത്. ഹൈന്ദവ വിഭാഗത്തില്‍ നിന്നും അര്‍ഹമായ അപേക്ഷ ലഭിച്ചിരുന്നില്ല. എന്നാല്‍ അവര്‍ക്കുള്ള സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. അപേക്ഷ വന്നാല്‍ പരിഗണിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഷാമില, റജില, ഷീല ജോബോയ്, ബാബു ഫ്രാന്‍സിസ്, ബിന്ദു, ഇസബെല്‍, താഹിര്‍നിസ, റീത്താമ്മ, ട്രീസ എന്നീ 9 ഗുണഭോക്താക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ ഹെല്ലു മൈക്കിള്‍ വിതരണം ചെയ്തു.
പൗരസമിതി പ്രസിഡന്‍റ് എം. ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇടവക വികാരിമാരായ ഫാ. അഗസ്റ്റിന്‍ ജോണ്‍, ഫാ. ആന്‍റോ ജോറിസ്, പൊഴിയൂര്‍ ഇമാം സൈദ് മെഹ്ബൂബ് സുബുഹാനി തങ്ങള്‍, പൗരസമിതി സെക്രട്ടറി രാജന്‍ വി പൊഴിയൂര്‍, ട്രഷറര്‍ എം. സിറാജുദ്ധീന്‍, കണ്‍വീനര്‍ എം. പി. ക്രിസ്റ്റഫര്‍, എം. ജോസഫ്, അഡ്വ. ക്രിസ്തുദാസ്, മേഴ്സി പീറ്റര്‍, റ്റി. പയസ്, കെ. വിജയകുമാര്‍, എന്‍. എ. മജീദ്, കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.