ജോസ് മാർട്ടിൻ
കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ജനവിഭാഗങ്ങളെ വേർതിരിച്ചു കാണാനാവില്ല എന്ന പരമാർശം തിരുത്തുന്നതിന് സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിൽ (കെ.ആർ.എൽ.സി.സി.).
ന്യൂനപക്ഷങ്ങൾക്ക് വിതരണം ചെയ്യുന്ന ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന കോടതി നിർദ്ദേശം സ്വീകാര്യമായിരുന്നെങ്കിലും, ന്യൂനപക്ഷങ്ങൾക്കിടയിലെ പിന്നാക്കാവസ്ഥ പരിഗണിച്ച് ഉപവിഭാഗങ്ങളായി വേർതിരിക്കാനാവില്ല എന്ന വിധിയിലെ പരാമർശം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുതായിരുന്നുവെന്നും കെ.ആർ.എൽ.സി.സി. വിലയിരുത്തുന്നു. കൂടാതെ ഇത് ലത്തീൻ കത്തോലിക്കരും ദലിത് ക്രൈസ്തവരും ഉൾപ്പെട്ട പിന്നോക്ക ക്രൈസ്തവരിൽ വലിയ ആശങ്ക ഉളവായിരുന്നുവെന്നും ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികപരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ഭരണഘടനയുടെ 15 (4), 16 (4) എന്നീ വകുപ്പുകൾ നല്കുന്ന പരിരക്ഷയെ നിരാകരിക്കുന്നതായിരുന്നു ഈ പരാമർശമെന്നും, ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും കെ.ആർ. എൽ.സി.സി. വിവരിക്കുന്നു.
കെ.ആർ. എൽ.സി.സി.യും സമുദായത്തിലെ വിവിധ സംഘടനകളും ഉന്നയിച്ചിരുന്ന ആവശ്യത്തിലാണ് സർക്കാർ ഉചിതമായ തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളതെന്നും, കേരള സർക്കാരിന്റെ ഈ തീരുമാനത്തെ കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് പിന്തുണക്കുന്നുവെന്നും വ്യക്താവ് ജോസഫ് ജൂഡ് പത്രകുറിപ്പിൽ അറിയിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.