സ്വന്തം ലേഖകൻ
കണ്ണൂർ: സംഗീത സപര്യയിലൂടെ ക്രിസ്തുപ്രഘോഷണം ലക്‌ഷ്യം വച്ച് Jesus Band-ന്റെ ആദ്യ എപ്പിസോഡായ ഓൺലൈൻ ഗാനോപഹാരം പുറത്തിറങ്ങി. “ആ ക്രൂശിത രൂപത്തെ നോക്കി…” എന്നുതുടങ്ങുന്ന ഗാനമാണ് കണ്ണൂർ രൂപതാ മീഡിയാക്കമ്മീഷൻ ‘Varaprasada Kannur Diocese’ എന്ന യൗട്യൂബ് ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.
ഫാ.ലിനോ പുത്തൻവീട്ടിലാണ് കണ്ണൂർ രൂപതയിൽ Jesus Band എന്ന സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. ഫാ.ലിനോ കണ്ണൂർ രൂപതാ മീഡിയാകമ്മീഷൻ അംഗം കൂടിയാണ്. കണ്ണൂർ രൂപതയിൽ സംഗീതത്തോട് താല്പര്യമുള്ള യുവജനങ്ങളെ കൂട്ടിയിണക്കി കഴിഞ്ഞ ഒരുവർഷമായി പ്രവർത്തനങ്ങൾ നടന്നുവരുന്നു. ലോക്ക് ഡൗൺ കാലത്ത് ഒത്തുവരുവാൻ സാധിക്കാതെ വന്നപ്പോഴാണ്, നേരത്തെ തന്നെ ഉണ്ടായിരുന്ന ഒന്നിച്ച് ചേർന്നുള്ള ഗാനം പുറത്തിറക്കൽ എപ്പിസോഡ് പദ്ധതി ഇത്തരത്തിൽ ഓൺലൈനിലൂടെ പൂർത്തീകരിച്ചതെന്ന് ഫാ.ലിനോ പറഞ്ഞു.
ഈ ഓൺലൈൻ ഗാനോപഹാരത്തിൽ പാടിയിരിക്കുന്നത് ഫാ.ലിനോ, പ്രിൻസ് മൈക്കിൾ, ഷിബിൻ, നീതു, ജെറിൻ എന്നിവരാണ്. കീബോർഡ് വായിച്ചിരിക്കുന്നത് ജയരാജാണ്, ഗിത്താർ ജോമോനും, മൗത്ത് ഓർഗൺ ഫാ.ലിനോ പുത്തൻവീട്ടിലുമാണ് വായിച്ചിരിക്കുന്നത്.
കർമ്മലഗിരി സെമിനാരിയിലെ സംഗീത സ്നേഹികളായ വൈദീക വിദ്യാർഥികൾ ചാക്കോ പുത്തൻപുരയ്ക്കൽ അച്ചന്റെ നേതൃത്വത്തിൽ തുടങ്ങിയ സംരംഭമാണ് Jesus Band. വൈദീകരായി ഇടവകകളിലേയ്ക്ക് പോയ്ക്കഴിയുമ്പോൾ ഇടവകയിലെ യുവജനങ്ങളിൽ സംഗീത സപര്യ വളർത്തുക, സംഗീതത്തോടുള്ള ആഭിമുഖ്യം വളർത്തുക എന്നതായിരുന്നു Jesus Band എന്ന സംരംഭത്തിലൂടെ ലക്‌ഷ്യം വച്ചത്. കേരളത്തിലെ വിവിധ രൂപതകളിലൂടെ ഈ സംരംഭം സംഗീതത്തിന്റെ പെരുമഴക്കാലം തീർക്കുമെന്ന പ്രതീക്ഷയിലാണ് Jesus Band-ന് രൂപം കൊടുത്ത വൈദീകർ.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.