
ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപതാ കെ.എൽ.സി.എ. (കേരളാ ലാറ്റിൻ കാത്തലിക് അസോസിയേഷൻ) യുടെ നേതൃത്വത്തിൽ ശ്രീലങ്കൻ ജനതയ്ക്കായി അനുസ്മരണ ബലിയും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. അർത്തുങ്കൽ ബസിലിക്കയിൽ വച്ചുനടന്ന സമൂഹ ദിവ്യബലിക്ക് കെ.എൽ.സി.എ. രൂപതാ ഡയറക്ടർ ഫാ.ബെർളി വേലിക്കകം മുഖ്യകാർമ്മികത്വം വഹിച്ചു. ബസലിക്ക റെക്ടർ ഫാ.ക്രിസ്റ്റഫർ എം അർദ്ധശേരിയിൽ, സഹ.വികാരി ഫാ.ജോബിൻ ജോസഫ് എന്നിവർ സഹകാർമ്മികർ ആയിരുന്നു.
ദിവ്യബലിക്ക് ശേഷം ഫാ.ബെർളി വേലിക്കകം തിരിതെളിയിച്ചു കൊണ്ട് പ്രതിജ്ഞാ പ്രാർത്ഥന ചൊല്ലികൊടുത്തു.
ഫോർട്ട് കൊച്ചി സൗദി ആരോഗ്യ മാതാ ദേവാലയത്തിൽ നടന്ന ദിവ്യബലിക്ക് ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ നേതൃത്വം നൽകി. കെ.എൽ.സി.എ. രൂപത പ്രസിഡൻറ് പി.ജി.ജോൺബ്രിട്ടോ, സെക്രട്ടറി ഈ.വി.രാജു, ട്രഷറർ ബിജു ജോസി, സാബു വി.തോമസ്, ജയൻ കുന്നേൽ, സന്തോഷ് കൊടിയനാട്, സൻസിലോ, ബിജു സേവ്യർ, തുടങ്ങിയവർ നേതൃത്വം നൽകി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.