വ്ളാത്താങ്കര ; പ്രസിദ്ധ മരിയന് തീര്ത്ഥാനട കേന്ദ്രമായ വ്ളാത്താങ്കര പരിശുദ്ധ സ്വര്ഗ്ഗാരോപിത മാതാ ദൈവാലയത്തില് ജപമാല പ്രദക്ഷിണത്തിന്റെ ഭാഗമായി നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തിന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിന്റെ ചപ്രം ഇടവകയിലെ യുവതികള് തോളിലേറ്റിയത് വ്യത്യസ്തമായി . 16 പേരടങ്ങുന്ന യുവതികളുടെ സംഘമാണ് തിരുസ്വരൂപം ഒന്നര കിലോമീറ്ററോളം തോളിലേറ്റി ചുമന്നത്.
വ്ളാത്താങ്കര ദൈവാലയത്തില് കഴിഞ്ഞ ഒരുമാസമായി നടന്ന് വന്ന ജപമാലമാസാചരണത്തിന്റെ സമാപനദിവസത്തിലാണ് യുവതികള് പരിശുദ്ധ മാതാവിനോടുളള ഈ മരിയ ഭക്തി പ്രകടിപ്പിച്ചത്. വിശ്വാസികള് കൈയില് ജപമാലകളും കത്തിച്ച മെഴുകു തിരികളുമായാണ് പ്രദക്ഷിണത്തില് പങ്കെടുത്തത്. ഞായറാഴ്ച വൈകിട്ട് നടന്ന ആഘോഷമായ ജപമാലപ്രാര്ത്ഥനക്ക് ഇടവകാ സഹവികാരി ഫാ.വിപിന് എഡ്വേര്ഡ് നേതൃത്വം നല്കി . തുടര്ന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ.എസ് എം അനില്കുമാര് മുഖ്യ കാര്മ്മികത്വം വഹിച്ചു. ജപമാല പ്രദക്ഷിണത്തെ തുടര്ന്ന് ദിവ്യകാരുണ്യ ആരാധനയും നടന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.
View Comments
Our Mother Mary is a great intercessor and mediator for those who believe in the last words of our Lord Jesus Christ on the Calvary from the Cross... Congrats to u all...