അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രധാന മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്തങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലത്തിന്റെ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ആദ്യ ദിവസം നടക്കുന്ന 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരക്കുളള ഒരുക്കള്‍ പൂര്‍ത്തിയാവുന്നു.
ദേവാലയത്തിന് മുന്നിലെ മൈതാനത്തില്‍ 6 വൃത്തങ്ങള്‍ക്കുളളില്‍ വീണ്ടും 4 ചെറു വൃത്തങ്ങള്‍ ക്രമീകരിച്ചാണ് സ്ത്രീകള്‍ തിരുവാതിരക്കൊരുങ്ങുന്നത്. പരമ്പരാഗത ചുവടുകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് നൃത്താധ്യപകനായ ജി.എസ്.അനില്‍കുമാറാണ്.
14 മിനിറ്റ് ദൈര്ഖ്യമുളളതാണ് ഗാനം. സ്വര്‍ഗ്ഗാരോപിത മാതാവിനെക്കുറിച്ചും ബൈബിളിലെ വിവിധ സംഭവങ്ങളെയും കോര്‍ത്തിണക്കിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനരചയിതാവും അധ്യാപകനുമായ ജോയി ഓലത്താന്നി രചിച്ച ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകന് അനില്‍ ഭാസ്കറാണ്. ഭൈരവിയും ഭാവശ്രീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നൃത്തകരുടെ സംഘത്തില്‍ 60 വയസുകാരി മുതല്‍ മുതല്‍ 4 വയസുകാരിവരെ ചുവടുകള്‍ വക്കുമെന്നത് പ്രത്യേകതയാണ്. ഇടവകയിലെ മാത്രം സ്ത്രീകളാണ് തിരുവാതിരയില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ആയിരത്തില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിര അരങ്ങേറുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
6 ന് സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകം പളളി സുരേന്ദ്രന് തിരുവാതിരയുടെ വിളക്ക് തെളിയിക്കും. തുടര്‍ന്ന്, ഇടവക വികാരി മോണ്‍.വി.പി.ജോസ് കൊടിയേറ്റുന്നതോടെയാണ് 10 ദിവസം നീണ്ടു നില്ക്കുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന് തുടക്കമാവുന്നത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.
View Comments
തിരുവാതിര എന്നാൽ എന്ത് ?
കത്തോലിക്കാ സഭ തിരുവാതിര എന്ന നൃത്തരൂപം നടത്തേണ്ടതുണ്ടോ ?
പത്ത് കൽപ്പനകളുടെ ലംഘനം ഉണ്ടാവാൻ സാദ്ധ്യതയുണ്ടോ ?
We don't have ..... Other have what we will do
Yes
Sariyaya chodhyam