
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി : മെയ് 13 ഞായറാഴ്ച, 52-മത് “വേൾഡ് കമ്യൂണിക്കേഷൻ ദിനം” ആചരിക്കുമ്പോൾ പാപ്പാ നൽകിയ സന്ദേശത്തിലാണ് വ്യാജ വാർത്തകൾ തുടച്ചുനീക്കപ്പെടേണ്ട യാഥാർഥ്യമാണെന്ന് പാപ്പാ ആഹ്വാനം ചെയ്തത്. ഈ വർഷം സന്ദേശത്തിൽ, ഫ്രാൻസിസ് പാപ്പാ എടുത്തുകാട്ടിയ വിഷയം വിശുദ്ധ യോഹന്നാന്റെ സുവിശേഷം എട്ടാം അധ്യായം 32 : ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന വാക്യം ആധാരമാക്കിയുള്ളതായിരുന്നു. “വ്യാജ വാർത്തയും പത്രപ്രവർത്തനവും സമാധാനത്തിന്” എന്ന തലക്കെട്ടോടെയായിരുന്നു സന്ദേശം.
ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന് നാലു ഭാഗങ്ങളുണ്ട് :
1) വ്യാജ വാർത്തകളെക്കുറിച്ചുള്ള “വ്യാജം” എന്താണ്?
2) വ്യാജവാർത്ത എങ്ങനെ തിരിച്ചറിയും?
3) സത്യം നിങ്ങളെ സ്വതന്ത്രരാക്കും.
4) സമാധാനമാണ് യഥാർത്ഥവാർത്ത.
പാപ്പാ പറയുന്നു : “വ്യാജവാർത്ത പ്രജരണത്തിന്റെ അവസാനത്തിനായും പത്രപ്രവർത്തനത്തിന്റെ അന്തസ്സും പത്രപ്രവർത്തകരുടെ വ്യക്തിപരമായ ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്നതിനും അങ്ങനെ സത്യമായ വാർത്തകൾ മാത്രം ആശയവിനിമയം നടത്തുന്നതിനും ഞങ്ങളുടെ സംഭാവന നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു”.
ഈ വർഷത്തെ സന്ദേശത്തിൽ പാപ്പാ ‘ആശയവിനിമയത്തിലെ ആത്മീയത’യെ പറ്റി വ്യക്തമായി പ്രതിപാദിക്കുന്നു. പാപ്പാ പറയുന്നു : “ആശയവിനിമയം ദൈവീക പദ്ധതിയുടെ ഭാഗമാണ്, അത് കൂട്ടായ്മ അനുഭവിക്കാനുളള ഒരു സുപ്രധാനമാർഗമാണ്. നമ്മുടെ സ്രഷ്ടാവിന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന നമുക്ക്, സത്യവും നന്മയും സൗന്ദര്യവും പ്രകീർത്തിക്കുവാനും പങ്കുവെക്കുവാനും കഴിയുന്നു. അതുപോലെ തന്നെ നമുക്കു ചുറ്റുമുള്ള നമ്മുടെ അനുഭവങ്ങളും ലോകത്തിലെ അനുഭവങ്ങളും തന്നെ വിവരിക്കാൻ കഴിയുന്നു, അങ്ങനെ ചരിത്രപരമായ ഓർമ്മകളും സംഭവങ്ങളും മനസിലാക്കാൻ സാധിക്കുന്നു”.
ജനങ്ങളുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും സ്വാധിനിക്കുന്ന രീതിയിൽ മാധ്യമ വിപ്ലവം പു:നർവചിക്കപ്പെട്ടിരിക്കുന്നു. ആശയവിനിമയ-ഡിജിറ്റൽ സംവിധാനങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ ലോകത്തിൽ, ‘വ്യാജ വാർത്ത’ കളുടെ അതിവ്യാപനത്തിന് നമ്മൾ സാക്ഷികളാവുന്നു.
നുണകൾ, അസത്യങ്ങൾ, അർദ്ധസത്യങ്ങൾ, അതിശയോക്തികൾ, അനായാസതകൾ, മിഥ്യാധാരണകൾ- തുടങ്ങിയവ വാസ്തവത്തിൽ ‘വ്യാജ വാർത്ത’ എന്ന് വിളിക്കപ്പെടുന്നതിന്റെ പരിധിയിലുള്ളതാണ്. പരമ്പരാഗത മാധ്യമങ്ങളും ആധുനിക മാധ്യമങ്ങളും ഇത്തരം വാർത്തകളുടെ പ്രചരണത്തിന് ഉപയോഗിക്കപെടുന്നുണ്ട്.
“വ്യാജ വാർത്തകൾ” പ്രചരിപ്പിക്കുക വഴി ചിലവ്യക്തികളുടെ പ്രത്യേക ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക താൽപര്യങ്ങൾക്ക് ഉപയോഗിക്കാനും രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാനും കഴിയും. അതുകൊണ്ട്, നല്ലൊരു രാഷ്ട്രനിർമ്മിതിയ്ക്കായി, സമാധാന ലോകത്തിനായി വ്യാജവാർത്തകൾ പൂർണ്ണമായും തുടച്ചുമാറ്റപ്പെടണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.