Categories: Diocese

വൈദീകന് താമസിക്കാനുള്ള വൈദീക മന്ദിരം പണിയേണ്ടത് ദേവാലയത്തോട് ചേർന്നുതന്നെയാണ്; ബിഷപ്പ് വിൻസെന്റ് സാമുവൽ

അനീഷ് റോബർട്ട് സി.ആർ.

വെള്ളറട: കൂദാശകളുടെ പരികർമ്മിയും വിശുദ്ധ കുർബാനയുടെ കാവൽക്കാരനുമായ വൈദീകന് താമസിക്കാനുള്ള വൈദീക മന്ദിരം എന്തുകൊണ്ടും പണിയേണ്ടത് ദേവാലയത്തോട് ചേർന്നുതന്നെയായിരിക്കണമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ. നെയ്യാറ്റിൻകര രൂപതയിലെ എല്ലാ ഇടവകകളിലും വൈദീക മന്ദിരം ഇടവക പള്ളിയോടു ചേർന്നാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. മുള്ളിലവുവിള സെന്റ് ജോർജ് ദേവാലയത്തിൽ പുതുതായി നിർമ്മിച്ച വൈദിക മന്ദിരം (വൈദിക മേട) ആശീര്വദിച്ച് സംസാരിക്കുകയായിരുന്നു നെയ്യാറ്റിൻകര രൂപത മെത്രാൻ.

1963 -ൽ ആണ് മുള്ളിലവുവിള എന്ന കൊച്ചു ഗ്രാമത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ ഒരു ദേവാലയം രൂപം കൊണ്ടത്. അന്നു മുതൽ കിളിയൂർ ഉണ്ണിമിശിഹാ ദേവാലയത്തിന്റെ സബ് സ്റ്റേഷനായിരുന്നു ഈ ദേവാലയം. ഇടവക ജനങ്ങളുടെ നിസ്വാർത്ഥ സ്നേഹം ഇവിടെ വൈദികരെ ഒത്തിരി ആകർഷിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചുവന്നപ്പോൾ ദേവാലയത്തിൽ ദിവ്യബലിയിൽ പങ്കുകൊള്ളാനുള്ള സ്ഥലപരിധി കുറവായിരുന്നു. തുടർന്ന്, ദേവാലയത്തിന്റെ പുന:രുദ്ധാരണം വിശ്വാസികളുടെ ഒരു സ്വപ്നമായിത്തീർന്നു. അങ്ങനെ, ഇടവക ജനങ്ങളുടെ നീണ്ടകാലത്തെ നിസ്വാർത്ഥ പരിശ്രമത്താൽ 15.08.2011 -ൽ സെന്റ് ജോർജ് ദേവാലയം ഇന്ന് കാണുന്ന രീതിയിൽ പുന:രുദ്ധരിക്കപ്പെട്ടു. ഇന്ന് 350 ലധികം കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുവാനും ദിവ്യബലിയർപ്പിക്കുവാനും സാധിക്കുന്ന രീതിയിൽ മനോഹരമായ ഈ ദേവാലയത്തിന്റ പുനഃസൃഷ്ടിയിൽ മുൻവൈദീകർ വഹിച്ച പങ്ക് വളരെ വലുതാണ് .

തുടർന്ന്, ഇടവക ജനത്തിന്റെ വലിയ ആഗ്രഹമായിരുന്നു ദേവാലയത്തിൽ ഒരു വൈദീക മന്ദിരം. ജനങ്ങളുടെ കൂട്ടായപരിശ്രമങ്ങൾക്ക് ദൈവം ഫലം നൽകി, വൈദിക മന്ദിരം പൂർത്തിയാക്കാൻ സാധിച്ചു. 28-01-2019 തിങ്കൾ വൈകുനേരം 5 മണിക്ക് ഫേറോന വികാരി മോൺ. വിൻസെന്റ് കെ.പീറ്ററിന്റെ മുഖ്യ കാർമികത്വത്തിൽ ദിവബലിയർപ്പിക്കുകയും, തുടർന്ന് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് വൈദിക മന്ദിരം ആശീർവദിക്കുകയും ചെയ്തു. വൈദീക മന്ദിരത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഇടവക വികാരി റവ.ഡോ.സിറിൾ ഹാരിസിനെയും പാരീഷ് കൗൺസിലിന്റെയും ഇടവക അംഗങ്ങളെയും പിതാവ് അഭിനന്ദിച്ചു.

ഉണ്ടൻകോട് ഫറോനയിലെ എല്ലാ വൈദികരും, ധാരാളം സിസ്റ്റേഴ്‌സും, വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കുചേർന്നു. ഇടവക വികാരി റവ.ഡോ.സിറിൾ ഹാരിസിന്റെ പ്രചോദനവും പരിശ്രമവുമാണ് മനോഹരമായ വൈദിക മന്ദിരം പൂർത്തിയാക്കാൻ സഹായിച്ചതെന്ന് പാരീഷ്‌കൗൺസിൽ അംഗങ്ങൾ പറഞ്ഞു.

 

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 day ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago