Categories: Kerala

വൈദിക പരിശീലന പഠനശിബിരം മാര്‍ച്ച്18 മുതല്‍ 20 വരെ തൃശ്ശൂര്‍ മേരിമാത മേജര്‍ സെമിനാരിയിൽ

നിരവധി മെത്രാന്മാരും കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും, വിവിധ മേഖലകളിലെ വിദഗ്ധരും 6 മേജര്‍ സെമിനാരികളുടെ പ്രതിനിധികളും പങ്കെടുക്കും...

ജോസ് മാർട്ടിൻ

കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയും, തൃശ്ശൂര്‍ പറോക് ഗവേഷണ കേന്ദ്രവും സംയുക്തമായി കേരളത്തിലെ മേജര്‍ സെമിനാരികളിലെ വൈദിക പരിശീലനത്തെ കുറിച്ച് നടത്തുന്ന ത്രിദിന പഠനശിബിരം മാര്‍ച്ച് 18 തിങ്കളാഴ്ച (ഇന്ന്) മുതല്‍ 20 വരെ തൃശ്ശൂര്‍ മേരി മാത മേജര്‍ സെമിനാരിയി വെച്ച് നടത്തപ്പെടുമെന്ന് കെ.സി.ബി.സി. വ്യക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

കെ.സി.ബി.സി. അദ്ധ്യക്ഷന്‍  കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ നിരവധി മെത്രാന്മാരും കേരളത്തിലെ 32 രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും, വിവിധ മേഖലകളിലെ വിദഗ്ധരും 6 മേജര്‍ സെമിനാരികളുടെ പ്രതിനിധികളും പങ്കെടുക്കും സി.ബി.സി.ഐ.പ്രസിഡണ്ട്മാര്‍. ആന്‍ഡ്ഡുസ്  താഴത്ത്  മെത്രാപ്പോലീത്ത ഉദ്ഘാടന സമ്മേളനത്തിലും സിറോ മലബാര്‍ സഭയുടെ മേജര്‍ ബിഷപ്പ് അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്ത സമാപന സമ്മേ ളനത്തിലും അദ്ധ്യക്ഷം വഹിക്കും. കെ.സി.ബി.സി.സെക്രട്ടറി ജനറല്‍ അഭിവന്ദ്യ റൈറ്റ് റവ. ഡോ. അലക്‌സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും.

ഒന്നര വര്‍ഷമായി കേരള കത്തോലിക്കാ സഭയിലെ വൈദിക പരിശീലനത്തെ കുറിച്ച് പറോക് ഗവേഷണ കേന്ദ്രം, കേരള മെത്രാന്‍ സമിതിയുടെ നിര്‍ദേശപ്രകാരം നടത്തിയ ഗവേഷണ പഠനങ്ങളുടെ ഫലങ്ങള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും കേരളത്തിലെ സെമിനാരികളിലെ വൈദികാര്‍ത്ഥികളുടെയും പരിശീലകരുടെയും വിവിധ രൂപതകളിലെ വൈദികരുടെയും പാസ്റ്ററല്‍ കണ്‍സില്‍ അംഗങ്ങളുടെയും ഇടയില്‍ വിപുലമായ സര്‍വ്വേകളും നിരവധി ചര്‍ച്ചകളും ഇന്റര്‍വ്യു കളും മറ്റ് പഠനങ്ങളും നടത്തിയതിന് ശേഷമാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും,വൈദിക പരിശീലനത്തെ കുറിച്ച് വത്തിക്കാന്‍ സമീപകാലത്ത് പുറത്തിറക്കിയ പ്രബോധന രേഖകളാണ് പഠനത്തിന്റെ അടിസ്ഥാനമെന്നും അവതരിപ്പിക്കുന്ന പഠനങ്ങളോട് പഠന ശിബിരത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് സംവദിക്കാൻ അവസരം ലഭിക്കുമെന്നും, വൈദിക പരിശീലനം കുടുതല്‍ മികച്ചതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മെത്രാന്‍ സമിതിക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നതാണെന്നും നവീകരണ വര്‍ഷമാചരിക്കുന്ന കേരള സഭക്ക്  ഈ പഠനം ഏറെ ഉപകാരപ്രദമാ ണെന്നും കെ.സി.ബി.സി. ഡെപ്പ്യൂട്ടി സെക്രട്ടറി, ഫാ. ജേക്കബ് ജി. പാലക്കപ്പിള്ളി, പറോക് ഗവേഷണ കേന്ദ്രം എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. സൈജോ തൈക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

18 hours ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

2 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

6 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

6 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

7 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago