അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര;വേളാങ്കണ്ണിയിലേക്ക് പോയ വാന്‍ അപകടത്തില്‍ പെട്ട് മരണമടഞ്ഞ ദമ്പതികള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ച് ഓലത്താന്നിയിലെ നാട്ടുകാര്‍.
ശനിയാഴ്ച ഉച്ചക്ക് ശേഷം തമിഴ്നാട് പുതുക്കോട്ടയില്‍ വച്ച് ഓലത്താന്നി തണല്‍നിവാസില്‍ സുധി(45) ഷൈനി (35) എന്നിവരും മക്കള്‍ കെവിനും ,ലിവിനും സഞ്ചരിച്ചിരുന്ന കാറിന്‍റെ മുന്‍ ചക്രം പഞ്ചറാവുകയും നിയന്ത്രണം വിട്ട കാര്‍ ബസിലിടിക്കുകയുമായിരുന്നു.
ദമ്പതികളെ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണമടഞ്ഞത്. അപകടത്തില്‍ ഗുരുതരപരിക്കേറ്റ മക്കള്‍ കെവിനും ലിവിനും ഇപ്പോഴും തിരുച്ചി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെവിന് ഞായറാഴ്ച അടിന്തര ശസ്ത്രക്രിയ വേണ്ടി വന്നു. എല്ലാ മാസവും വേളാങ്കണ്ണി പളളിയിലേക്ക് പോകുന്ന കുടുംബം തിരച്ചെത്തേണ്ടിയിരുന്ന ഇന്നലെ പളളിയില്‍ നിന്നെത്തേണ്ട കരോള്‍ സംഘത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്യ്ത ശേഷമാണ് വേളാങ്കണ്ണിയിലേക്ക് പോയത്.
മക്കളെ തനിച്ചാക്കി ദമ്പതികളുടെവിയോഗം നാടൊന്നടങ്കം കണ്ണിരോടെയാണ് സ്വീകരിച്ചത്. ഞായറാഴ്ച അര്‍ദ്ധരാത്രിയിലെത്തിച്ച മൃതദേഹങ്ങള്‍. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മൃതസംസ്കാരം നടത്തി.
നെയ്യാറ്റിന്‍കര റീജിയന്‍ ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍ ഓലത്താന്നി ഇടവക വികാരി ഫാ. കിരണ്‍രാജ് തുടങ്ങിയവര്‍ മൃത സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. പരിക്കേറ്റ കെവിനും ലിവിനും ഓലത്താന്നി തിരുഹൃദയ ദേവാലയത്തിലെ അള്‍ത്താരബാലന്‍മാരാണ്
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.