
അനില്‍ ജോസഫ്
തിരുവനന്തപുരം : വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് കേരളത്തില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് 2 ട്രെയിനുകള്‍ പ്രഖ്യാപിച്ചു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് അവധിക്കാല സ്പെഷ്യല്‍ ട്രെയ്നുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളത്ത് നിന്ന് ഓഗസ്റ്റ് 15 ഉച്ചതിരിഞ്ഞ് തിരിക്കുന്ന ട്രെയ്ന്‍ 16 ന് രാവിലെ 8.45 ന് വേളാങ്കണ്ണിയിലെത്തും. അന്ന് വൈകിട്ട് 5.30 ന് വേളാങ്കണ്ണിയില്‍ നിന്ന് മടക്കയാത്ര തിരിക്കുന്ന ട്രെയ്ന്‍ 17 ഉച്ചക്ക് 12 ന് എറണാകുളത്തെത്തും. എറണാകുളത്ത് നിന്ന് യാത്ര ആരംഭിച്ച് കോട്ടയം വഴി കൊല്ലത്തെത്തുന്ന ട്രെയ്ന്‍ തുടര്‍ന്ന് പുനലൂര്‍ ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിയില്‍ എത്തുന്നത്.
തിരുവനന്തപുരത്ത് നിന്ന് ഓഗസ്റ്റ് 17 ന് വൈകിട്ട് 3.25 തിരിക്കുന്ന ട്രെയ്ന്‍ 18 ന് പുലര്‍ച്ചെ 4 ന് എത്തും തുടര്‍ന്ന് 18 ന് രാത്രി 11.50 ന് തിരിക്കുന്ന ട്രെയ്ന്‍ തിരുവന്തപുരത്ത് ഉച്ചക്ക് 1.30 ന് തിരിച്ചെത്തും. ഈ ട്രെയ്നിന് നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് അനുവധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര കഴിഞ്ഞാല്‍ നാഗര്‍കോവിലിന് മുമ്പ് കുഴിത്തുറയിലും എറണിയലിലും സ്റ്റോപ്പുണ്ട്.
വേയനല്‍ക്കാലത്ത് 2018 വരെ കാരക്കല്‍ എക്സ്പ്രസ് എന്ന പേരില്‍ ആഴ്ചയില്‍ ഒരു ട്രെയ്ന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് റെയില്‍ വെ ട്രെയ്ന്‍ നിര്‍ത്തിയിരുന്നു. അന്ന് നെയ്യാറ്റിന്‍കരയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. അതേസമയം എറണാകുളത്ത് നിന്ന് തിരിക്കുന്ന ട്രെയ്ന്‍ രാവിലെ 8.45 ന് എത്തുകയും വൈകിട്ട് 5.30 തിന് തിരിക്കുകയും ചെയ്യുന്നത് തീര്‍ഥാടകര്‍ക്ക് അതൃപ്തി ഉണ്ട്.
രാവിലെ 9 മണിക്കുളള മലയാളം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ഈ സമയത്ത് എത്തിച്ചേര്‍ന്നാല്‍ സാധിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കൂടാതെ വൈകിട്ട് വളരെ നേരത്തെ പുറപ്പെടുന്നതിനാല്‍ ഈ തിരക്കുളള തിരുനാള്‍ സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അറിയുന്നു. തുടര്‍ന്നുളള ദിനങ്ങളല്‍ സ്ഥിരമായി വേളാങ്കണ്ണിക്ക് ട്രെയ്ന്‍ സംവിധാനം ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
നിലവില്‍ മൂന്നാഴ്ചക്കാലത്തേക്കാണ് സ്പെഷ്യല്‍ യ്ര്നെുകള്‍ സര്‍വ്വസ് നടത്തുന്നത്. സെപ്റ്റംബര്‍ 8 വരെയാണ് ട്രെയ്നുകള്‍ സര്‍വ്വീസ് നടത്തുന്നത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.