ബിനോജ് അലോഷ്യസ്
തിരുവനന്തപുരം: പരിശുദ്ധ ആരോഗ്യമാതാവിന്റെ തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് റയിൽവേ മന്ത്രാലയം പ്രത്യേക ട്രെയിൻ അനുവദിച്ചു.
നിലവിൽ അനുവദിച്ചിരിക്കുന്ന ഷെഡ്യുൾ:
1) ആഗസ്റ്റ് 28, സെപ്റ്റംബർ 4 എന്നീ ബുധനാഴ്ചകളിൽ:
വൈകുന്നേരം 7:45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ (നമ്പർ : 06085) നാഗർകോവിൽ, മധുരൈ, തിരുച്ചിറപ്പള്ളി വഴി വ്യാഴാഴ്ച രാവിലെ 10:05 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നു.
2) ആഗസ്റ്റ് 29, സെപ്റ്റംബർ 5 എന്നീ വ്യാഴാഴ്ചകളിൽ:
രാത്രി 11:45 ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ (നമ്പർ : 06086) തിരുച്ചിറപ്പള്ളി, മധുരൈ നാഗർകോവിൽ വഴി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നു.
തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിലെ തീർത്ഥാടകരുടെ അഭ്യർഥന മാനിച്ചാണ് റയിൽവേ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ജനങ്ങളുടെ തിരക്ക് കൂടിയാൽ ട്രെയിൻ കുറച്ച് ദിവസങ്ങൾ കൂടി നീട്ടാൻ സാധ്യതയുണ്ട്.
എല്ലാവരും ഈയവസരം പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കുക.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.