തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലെ ക്രിസ്തുരാജന് പിതാവായ ദൈവത്തിന്റെ മുഖമാണെന്നു തിരുവനന്തപുരം മലങ്കര മേജർ അതിരൂപതാ സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ്. എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
മതേതരത്വത്തിന്റെയും സഭൈക്യത്തിന്റെയും സന്ദേശമാണ് വെട്ടുകാട് ക്രിസ്തുരാജ തിരുസന്നിധിയിൽ ആശ്വാസത്തിനായി എത്തുന്ന നാനാജാതി മതസ്ഥർക്ക് ലഭിക്കുന്നതെന്നും ബിഷപ് പറഞ്ഞു. ക്രിസ്തുരാജത്വ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നടന്ന പാദപൂജയിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്. ജാതി മതഭേദമന്യേ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ മനഃശാന്തിയ്ക്കും സമാധാനത്തിനുമായാണ് ക്രിസ്തുരാജ സന്നിധിയിലെത്തുന്നത്.
തങ്ങളുടെ ജീവിത ക്ലേശങ്ങളും ദുഃഖഭാരങ്ങളും ഇറക്കി സമാധനത്തിലും ശാന്തതയിലുമാണ് തീർഥാടകരെല്ലാം ഇവിടെ നിന്ന് മടങ്ങുന്നത്. ശാന്തിയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും മണ്ണായ വെട്ടികാട്ടിൽ ക്രിസ്തുരാജന്റെ തേജസ്വരൂപ സന്നിധ്യം അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ അടയാളമായി തീർഥാടകർ കാണുന്നെന്നും ബിഷപ് പറഞ്ഞു. ഇടവക വികാരി മോണ്‍.ഡോ. ടി. നിക്കോളാസ്, സഹവികാരിയായ ഫാ.തദേവൂസ്, ഫാ.ഇമ്മാനുവേൽ എന്നിവർ പാദപൂജയിൽ സഹകാർമികരായി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.