അനിൽ ജോസഫ്
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം തിരുന്നാള്‍ മുന്നൊരുക്കങ്ങളെ കുറിച്ച് ആലോചിക്കുന്നതായി തിരുവനന്തപുരം നഗരസഭയില്‍ യോഗം ചേര്‍ന്നു. നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
തിരുനാളിനോടനുബന്ധിച്ച് ഉത്സവ മേഖലയിലെ വിവിധ വാര്‍ഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചു. കത്താത്ത തെരുവു വിളക്കുകള്‍ കത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും, തിരുനാളുമായി ബന്ധപ്പെട്ട് ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാനും യോഗം തീരുമാനമെടുത്തു. അധികമായി ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിച്ചുകൊണ്ട് ട്രാഫിക് നിയന്ത്രണം നടത്തുന്നതിനും, പാര്‍ക്കിംഗ് ക്രമീകരണം ഏര്‍പ്പെടുത്താനും, ആവശ്യമായ വാട്ടര്‍ ടാങ്കുകള്‍ താലൂക്ക് ഓഫീസുമായി സഹകരിച്ച് സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
കൊടിയേറ്റ് ദിനമായ നവംബര്‍ 15 നും തിരുനാള്‍ ദിനങ്ങളായ 22 മുതല്‍ 24 വരെ കൊച്ചുവേളി പേട്ട റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവധിക്കുന്നതിനായി നിര്‍ദ്ദേശം നല്‍കുന്നതിന് റെയില്‍വേയ്ക്ക് കത്തു നല്‍കുന്നതിനും, കെഎസ്ആര്‍ടിസി ഉത്സവ മേഖലയില്‍ അധിക സര്‍വീസ് നടത്തുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ സോളമന്‍ വെട്ടുകാട്, മേരിലില്ലി രാജാസ്, കോര്‍പ്പറേഷന്‍ സെക്രട്ടറി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഒഫീസർ ശംഖുമുഖം
എസിപി ഐശ്വര്യ ഡോണ്‍ ഗ്രേ, വെട്ടുകാട് ഇടവകയിലെ കമ്മറ്റി അംഗങ്ങൾ, വാട്ടര്‍ അതോരിറ്റി, കെഎസ്ഇബി, കെഎസ്ആര്‍ടിസി, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.