ഫാ.ജിബു ജെ.ജാജിൻ
വി.അൽഫോൻസ് മരിയ ലിഗോരി രചിച്ച് സംഗീതം നൽകിയ പരമ്പരാഗത ക്രിസ്തുമസ് ഗാനം ഫാ.നെൽസൺ OSJ യുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ OSJ Creative Studios മലയാളത്തിൽ പുറത്തിറക്കി. കെസ്റ്റർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
അതിമനോഹരമായ Tu scendi dalle stelle (തു ശെന്തി ദല്ലേ സ്റ്റെല്ലേ) എന്ന പരമ്പരാഗത ക്രിസ്തുമസ് ഗാനം 1732-ൽ ആണ് ജന്മം കൊണ്ടത്. ലോകത്തിലെ വിവിധങ്ങളായ ഭാഷകളിൽ ഈ ഗാനം തർജ്ജിമ ചെയ്യപ്പെട്ടെങ്കിലും മലയാളത്തിലേക്ക് ഈ ഗാനം ആവിഷ്കരിക്കപ്പെടാൻ 2019 വരെ കാത്തിരിക്കേണ്ടി വന്നു. അതിനു മുൻകൈയെടുത്ത ഫാ.നെൽസൺ OSJ യും സംഘവും പ്രശംസയർഹിക്കുന്നു.
കൂടാതെ, ഈ ഗാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വരികൾ തയ്യാറാക്കാനായി നെൽസൺ അച്ചനോടൊപ്പം ഫാ.സുമേഷ് ജോസഫ് OSA, ഫാ.തോമസ് ആന്റണി, ജിജോ പാലോട് എന്നിവർ വലിയ പങ്കുവഹിച്ചു. ഇതിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ഷാജിജൂസ ജേക്കബാണ്.
ഈ മഹത്തായ ഉദ്യമത്തിൽ പങ്കുചേർന്ന മറ്റ് അണിയറ പ്രവർത്തകരും, അകമ്പടി പാടിയവരും ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത്തിന്റെ സന്തോഷത്തിലാണ്. ക്രിസ്തുമസ് കാലത്തിൽ ഈ ഗാനം ഒരുക്രിസ്തു അനുയായിയെയും ആഴത്തിൽ സപർശിക്കും എന്നതിൽ സംശയമില്ല.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.