
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് സഭക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിന്‍റെ ഭാഗമായി നടന്ന ഇടവക സന്ദര്‍ശനത്തില്‍ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു ആർച്ച്‌ബിഷപ്പ്.
പുതുതലമുറയുടെ വഴിതെറ്റലുകളുടെ പ്രധാന കാരണം വിശ്വാസത്തെ ശരിയായി പരിശീലിക്കാത്തതിന്‍റെ കുറവാണ്. വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് പലപ്പോഴും ചുവട് പിഴക്കുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഇടവക വികാരി മോണ്‍.വി.പി.ജോസ്, ലത്തീന്‍ സമുദായ വക്താവ് ഷാജിജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് ഫാ.അഗസ്റ്റിന്‍പുല്ലോര്‍, ഫാ.പോള്‍ സണ്ണി, ഫാ.വിന്‍സണ്‍, ഫാ.മില്‍ട്ടണ്‍ കളപ്പുരക്കല്‍, ആറ്റുപുറം നേശന്‍, എസ്.ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കര രൂപതയിലെ 11 ദേവാലയങ്ങളില്‍ രാവിലെ നടന്ന ദിവ്യബലിയെ തുടര്‍ന്നാണ് ഇന്നലത്തെ പരിപാടികള്‍ക്ക് തുടക്കമായത്. കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ തിരുപുറം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ജനറല്‍കൗണ്‍സിലില്‍ രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ ചര്‍ച്ചനടന്നു.
ജനറല്‍കൗണ്‍സിലിന്‍റെ സമാപന സമ്മേളനം കെആര്‍എലസിസി പ്രസിഡന്‍റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു. ഉച്ചയോടെ ജനറല്‍ കൗണ്‍സിലിന് സമാപനമായി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.