അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാവിളയാട്ടത്തിനെതിരെ നാട് ഒരുമിച്ചു. നൂറുകണക്കിന് ആളുകൾ പ്രതിഷേധ റാലിയിൽ അണിനിരന്നു. ദേവാലയത്തിലെ പ്രാർഥനാ ശുശ്രൂഷയ്ക്കു ശേഷമാണ് റാലി തുടങ്ങിയത്.
ചെറിയ പള്ളിയിൽ പ്രാർഥനാ ശുശൂഷയോടെ സമാപിച്ചു. വികാരി ഫാ. സിറിയക് കോട്ടയിൽ നയിച്ച റാലിക്ക് അസിസ്റ്റന്റ് വികാരിമാരായ ഫാ. ജെറിൻ തോട്ടക്കാട്ടുകാലായിൽ, ഫാ. ജസ്റ്റിൻ വഞ്ചിക്കൽ, ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടിൽ, കൈക്കാരന്മാരായ സണ്ണി തേക്കുംകാട്ടിൽ, ജേക്കബ് തലയണക്കുഴി, സെബാസ്റ്റ്യൻ മാർക്കോസ്, ജോണി തെക്കേടത്ത്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി ഓണംകുളം തുടങ്ങിയവർ നേതൃത്വം നൽകി.
രാഷ്ട്രീയ കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ ഐക്യദാർഢ്യം പ്രകടിപ്പിച്ച് റാലിയിൽ പങ്കെടുത്തു. അതിരമ്പുഴയിൽ സമാധാനാന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും ഗ്രാമത്തിന്റെ ഹൃദയ വികാരം പ്രകടമാക്കുക മാത്രമായിരുന്നു റാലിയുടെ ലക്ഷ്യമെന്നും വികാരി ഫാ. സിറിയക് കോട്ടയിൽ പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.