അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയുടെ പേരില്‍ തോട്ടുംപുറത്ത് നിര്‍മ്മിക്കുന്ന പുതിയ ദേവാലയത്തിന്റെ തറക്കല്ല് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ആശീര്‍വദിച്ചു. നെടുവാന്‍വിള ഹോളി ട്രിനിറ്റി ദേവാലയത്തിന്റെ ഉപ ഇടവകയായാണ് പുതിയ ദേവാലയം നിര്‍മ്മിക്കുക.
2018 ഒക്ടോബര്‍ 14-നാണ് പോപ്പ് ഫ്രാന്‍സിസ് പോള്‍ ആറാമന്‍ പാപ്പയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്ത്തയത്. 1963 മുതല്‍ 1978 വരെ പോള്‍ ആറാമന്‍ ആഗോള കത്തോലിക്കാ സഭയുടെ തലവനായി പ്രവര്‍ത്തിച്ചു.
1500 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവക വികാരി ഫാ.ജോസഫ് ഷാഷി നേതൃത്വം നല്‍കും. ആഗസ്റ്റ് 6-നാണ് തിരുനാള്‍ ദിവസം. തിരുക്കർമ്മങ്ങളിൽ സന്യസ്തരും വിശ്വാസികളും പങ്കാളികളായി.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.