സ്വന്തം ലേഖകൻ
കൊട്ടിയം: കൊട്ടിയം വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ “IGNITE 2018” എന്നപേരിൽ യുവജന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നു. ഏപ്രിൽ 2 മുതൽ 6 വരെ പെൺകുട്ടികൾക്കും മെയ് 3 മുതൽ 6 വരെ ആൺകുട്ടികൾക്കുമായാണ് യുവജന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.
പരിശുദ്ധ പിതാവിന്റെ യുവജനങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട്, നവസുവിശേഷവത്കരണത്തിൽ പുതുചൈതന്യമായി മാറുവാനുള്ള ഒരുക്കമാണ് ഈ ധ്യാനലക്ഷ്യം. സ്വാർഥതയുടെ കീഴിൽ അടിമപ്പെട്ടുപോകുന്ന സ്നേഹവും സൗഹൃദവും ഉറകെട്ട ഉപ്പുപോലെ നശിച്ചു പോകാതെ ക്രിസ്തുചൈതന്യത്തിൽ വിശുദ്ധിയുടെ നിറവിൽ നിലകൊള്ളുവാനുള്ള ഉൾപ്രേരണയിൽ ജീവിക്കുവാനുള്ള ഒരുക്കമാണ് ഈ ധ്യാനലക്ഷ്യം.
8-ആം ക്ലസുമുതൽ ഡിഗ്രിവരെയുള്ള കുട്ടികൾക്കായാണ് ധ്യാനം ഒരുക്കിയിട്ടുള്ളത്.
ധ്യാനത്തിന് പങ്കെടുക്കുന്നവർ സമ്പുർണ്ണബൈബിൾ, ജപമാല, പേന, പെൻസിൽ, ബെഡ്‌ഷിറ്റ്, ടോയിലറ്റ് കിറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്.
രജിസ്‌ട്രേഷൻ ഫീസ് : 500/ രൂപ
കോൺടാക്ട് നമ്പർ : 7510831552, 0474 2534376, 9447150313
അഡ്രെസ്സ് : വിമലഹൃദയ ധ്യാനകേന്ദ്രം, കമ്പിവിള, കൊട്ടിയം, കൊല്ലം.
ഫോൺ വഴിയോ നേരിട്ടോ ധ്യാനം ബുക്ക് ചെയ്യാവുന്നതാണ്.
ആരംഭദിവസം വൈകിട്ട് 4 മണിക്ക് മുൻപായി എത്തിച്ചേരണം.
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.