
ഫാ.ജോഷി മയ്യാറ്റിൽ
ആരുടേയും അടിമയോ പ്രതിയോഗിയോ ആകാതെ ജീവിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളിയെന്ന് പറഞ്ഞത് കഥാകൃത്തും നിരൂപകനും, അതിലേറെ ഒരു സാത്വികനുമായ എൻ. ശശിധരനാണ്.
സമൂഹത്തിൽ വിഭാഗീയതയുടെ വിത്തുവിതക്കുന്നവരും അത് മുളപ്പിച്ചു വളർത്താൻ പരിശ്രമിക്കുന്നവരും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങൾ എന്ന അവകാശവാദമാണ് ഉന്നയിക്കുന്നത്.
നിഷ്പക്ഷത പാപമാണെന്നു ശഠിക്കുന്നവർ വിഭാഗീയതക്ക് വളംവയ്ക്കുമ്പോൾ പ്രവാചകരായി പരിഗണിക്കപ്പെട്ടേക്കാം.
സത്യം അറിയാതെ പക്ഷംചേരുന്നവർ നീതിയുടെ പേരിൽനടത്തുന്ന പോരാട്ടങ്ങൾ പ്രതിസന്ധിയുടെ ആഴം വര്ധിപ്പിക്കുകയേയുള്ളു.
സത്യം അവധാനതയോടെ അന്വേഷിക്കുവാനും കാത്തിരിക്കാനും തയ്യാറല്ലാത്തവർ, സത്യത്തിനു സ്വന്തം ഭാഷ്യങ്ങൾ ചമയ്ക്കുകയും തങ്ങളുടെ ഭാഷ്യവും വ്യാഖ്യാനവുമാണ് ആധികാരികം എന്ന് ശഠിക്കുകയും ചെയ്യുന്നു. അതിനു പ്രത്യയശാസ്ത്ര പരിവേഷംനല്കി അവതരിപ്പിക്കുമ്പോൾ, അവർ സത്യത്തിന്റെ ദീപം തെളിക്കുകയല്ല, പ്രത്യുത സ്വയം നിർമ്മിച്ച ഭാഷ്യത്തിന്റെ ഇരുട്ട് സ്നേഹരാഹിത്യമായി, വെറുപ്പായി, വിഭാഗീയതയായി സമൂഹത്തിൽ പരത്തുകയാണ് ചെയ്യുന്നത്.
ഇത്തരം പ്രവാചകരുടെ ശിഷ്യരും അനുയായികളും ഇരുട്ടിന്റെ വ്യാപാരികളായി വിലസുന്നതു കാണുമ്പോൾ ജനങ്ങൾ ആശയക്കുഴപ്പത്തിലും അങ്കലാപ്പിലും അകപ്പെട്ടു നട്ടം തിരിയുന്നു….
ഇവിടെ, പക്ഷം പിടിക്കാത്തവർ അനഭിമതരായി ഗണിക്കപ്പെടുകയും വർഗ്ഗവഞ്ചകരെന്നു വിളിക്കപ്പെടും ചെയ്യും!
പോരാട്ടത്തിൽ സഹായിക്കാനെത്തുന്ന “ഗുണകാംക്ഷികൾ” എന്തു സഹായവും ചെയാൻ തയ്യാറാവുകയും ആളും അർത്ഥവും നൽകി പോരാട്ടം കൊഴുപ്പിക്കുകയും ചെയ്യുമ്പോൾ, അവരുടെ സഹായം സ്വീകരിക്കുന്നവർ അറിയുന്നില്ല, സർവ്വനാശത്തിലേക്കുള്ള വഴിയിലാണ് തങ്ങൾ എത്തിപ്പെട്ടിരിക്കുന്നതെന്ന്!
ഏറ്റുമുട്ടുന്നവരിൽ ഏല്പിക്കാൻ കഴിയുന്ന പരമാവധി ആഘാതത്തിൽ മാത്രം തല്പരരായ അവർക്കു തങ്ങൾ സ്വന്തം വീടിനു തീവയ്ക്കുകയാണെന്നു മനസ്സിലാകുന്നില്ല…
ഗുണകാംക്ഷികൾ “നിർമ്മിച്ചു നൽകുന്ന” ആയുധങ്ങളുടെ മൂർച്ചയിൽ മതിമറന്ന്, പിൻവാങ്ങാൻ കഴിയാത്തവിധം ആക്രമിച്ചുമുന്നേറുന്നവർ, തങ്ങൾ സ്വയം ചാവേറുകളായി മാറുകയാണ് എന്നറിയുന്നില്ല…
തങ്ങൾ ചമച്ചുണ്ടാക്കിയ ശത്രുവിൽനിന്നല്ല, ഗുണകാംക്ഷികളുടെ പദ്മവ്യൂഹത്തിൽനിന്നാണ് രക്ഷ നേടേണ്ടതെന്നറിയാൻ ഏറെ വൈകിയെങ്കിലും, അവസാനത്തെ പൊട്ടിത്തെറിയിലേക്ക് ചുവടുവയ്ക്കുംമുമ്പ് ഒരു നിമിഷം ആലോചിക്കുക: ഈ യുദ്ധം ആർക്കുവേണ്ടിയാണ്?
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.
View Comments
Neutrality is convenient position to join with the powerful, both in terms of ideology and materiality. 'Spiritually' & politically, there is no neutrality.