
അനിൽ ജോസഫ്
വെളളറട: വിദ്യാഭ്യാസത്തിലൂടെ പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുത്താലേ സംസ്ഥാനത്തിനും രാജ്യത്തിനും പുരോഗതി ഉണ്ടാവൂ എന്ന് കേരള യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വി.പി.മഹാദേവന്‍ പിളള. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനം മികവുറ്റതാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിലെ യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹ്യ പ്രതിബദ്ധത ഉളളവരാണെന്നും, പ്രളയത്തിന്റെ കാലത്ത് യുവാക്കളുടെ പ്രവര്‍ത്തനം മാതൃകാ പരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം അനുഗ്രഹ പ്രഭാഷണം നടത്തി. കോളജ് മാനേജര്‍ മോണ്‍.ജി.ക്രിസ്തുദാസ്, എംഎല്‍എ സി.കെ.ഹരീന്ദ്രന്‍, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജെ.വിജയകുമാര്‍, മുന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.രാജേഷ് കുമാര്‍, കാട്ടാക്കട റീജന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, കോളജ് ബര്‍സാര്‍ ഫാ.ഷാജ്കുമാര്‍, പേയാട് സെന്റ് സേവ്യേഴ്സ് സെമിനാരി റെക്ടര്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.ജറാള്‍ഡ് മത്യാസ്, വാര്‍ഡ് മെമ്പര്‍ മിനി വിജയന്‍, പിടിഎ പ്രസിഡന്‍റ് ഷാജി വില്‍സന്‍, സി.നാരായണ പിളള, ബൈജു വി.എല്‍., കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഹേമന്ത് എച്ച്.എസ്., വൈസ് ചെയര്‍ പേഴ്സണ്‍ നന്ദിജ എസ്., പ്രൊഫസര്‍മാരായ സനല്‍കുമാര്‍ സി., സെല്‍വിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ആശംസാസന്ദേശം യോഗത്തില്‍ റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍ വായിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.