തിരുവനന്തപുരം ; വിതുര വിസിറ്റേഷന്‍ കോണ്‍വെന്റിനുളളില്‍ കയറി കന്യാസ്ത്രീകളെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇന്നലെ വൈകിട്ട് 8 മണിയോടെ തേവിയോട് ദൈവപരിപാലന ദേവാലയത്തിലെ ബിസിസി വാര്‍ഷികം കഴിഞ്ഞ് കോണ്‍വെന്റിലെത്തിയ മദര്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ എലിസബത്തും സിസ്റ്റര്‍ മേബളിനു നേരെയുമാണ് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അശ്ലീലം പറഞ്ഞ് ആക്രമണത്തിന് ശ്രമിച്ചത്.
ബോണക്കാട് കുരിശുമല വിഷയത്തില്‍ സമരങ്ങള്‍ക്ക് മുന്‍ നിരയിലുണ്ടായിരുന്നവരാണ് വിസിറ്റേഷന്‍ സഭയിലെ സന്യാസിനിമാര്‍ . കോണ്‍വെന്റിനുളളില്‍ വര്‍ഗ്ഗിയവാദികള്‍ കടന്ന് സന്യാസിനിമാരക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചത് കേരളത്തെയും ഉത്തരേന്ത്യ മാതൃകയിൽ ആക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പറഞ്ഞു.
പരാതി നല്‍കിയതിനെ തുടര്‍ന്ന് വിതുര സബ് ഇന്‍സ്പെക്ടറും സംഘവും കോണ്‍വെന്റിലെത്തി സന്യാസിനിമാരുടെ മൊഴി രേഖപ്പെടുത്തി. ആക്രമണത്തിനെത്തിയവരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് സന്യാസിനിമാര്‍ പോലീസിനിനോട് പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.