നെടുങ്കണ്ടം: വിജയപുരം രൂപതാതല വനിതാദിനാഘോഷം കല്ലാർ മേരിഗിരി പള്ളിയിൽ നടന്നു. രൂപതയിലെ വനിതാ സംഘടനയായ കേരളാ ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ദിനാഘോഷം സംഘടിപ്പിച്ചത്. കല്ലാർ ജംക്‌ഷനിൽ നിന്ന് വനിതാ റാലിയോടുകൂടിയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ദിവ്യബലി, പൊതുസമ്മേളനം എന്നിവ നടന്നു. പരിപാടികൾ വിജയപുരം രൂപതാ വികാരി ജനറൽ മോൺ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.ഡബ്ല്യു.എ. രൂപതാ പ്രസിഡന്റ് ഏലിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു.
രൂപതാ ഡയറക്ടർ ഫാ. ഷിന്റോ വെളിപ്പറമ്പിൽ കർമപദ്ധതി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. മാത്യു മഠത്തിൽ, കെ.എൽ.സി.ഡബ്ല്യു.എ. രൂപതാ സെക്രട്ടറി സ്മിത ബിജോയി, മേഖലാ പ്രതിനിധികളായ സിസ്റ്റർ ജാസ്മിൻ, ജാൻസി വർഗീസ് ഡി.സി.എം.എസ്. രൂപതാ പ്രസിഡന്റ് സാബു നന്ദികാട്ട്, ഇടവക സെക്രട്ടറി ജോൺ ആനിക്കൽ, ആനിമേറ്റർ അന്നമ്മ മേരിദാസ് എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ വച്ച് പത്തോളം വനിതകൾ അവയവദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടുനൽകി. കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം, കാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണം എന്നിവയും നടന്നു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും ഭാരവാഹികളും വനിതാ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു. മേരി ദാസ്, റാണി സോമു, ജെനി, നിഷ, ലില്ലി മാത്യു, സോണിയ അഭിലാഷ്, ജിൻസി, രാജൻ മലയിൽ എന്നിവർ നേതൃത്വം നൽകി.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.