അനുജിത്ത്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ഓൺലൈൻ പത്രമായ ‘കാതോലിക്ക് വോക്‌സ്’, “വാർത്ത എഴുത്ത് റീഫ്രഷിങ് സെഷൻ” സംഘടിപ്പിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക് 1.30 മുതൽ 3.30 വരെ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ചായിരുന്നു “വാർത്ത എഴുത്ത് റീഫ്രഷിങ് സെഷൻ”.
വാർത്തയുടെ പുതിയ തലങ്ങളിലേക്ക് നെയ്യാറ്റിൻകര രൂപതയെ ഉയർത്തുന്നതിനുവേണ്ടി, പത്രരംഗത്ത് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി സംഘടിപ്പിച്ച ഈ സെഷനിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 20 റിപ്പോർട്ടർമാർ പങ്കെടുത്തു.
കാത്തോലിക് വോക്‌സ് ഓൺലൈന്റെ നേതൃത്യത്തിൽ സംഘടിപ്പിച്ച വാർത്ത എഴുത്ത് റീഫ്രഷിങ് സെഷനിൽ, നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് പുതിയതായി തിരഞ്ഞെടുത്ത റിപ്പോർട്ടർമാരെ അഭിനന്ദിച്ചു. “ലത്തീൻ കത്തോലിക്കാ സഭയിൽ മാധ്യമങ്ങളുടെ വളർച്ച കുറവാണെന്നും അതിന്റെ കുറവുകൾ നികത്താൻ നിങ്ങളിലൂടെ സാധിക്കട്ടെ” എന്നും വികാരി ജനറൽ ആഹ്വാനം ചെയ്തു.
കാത്തലിക് വോക്‌സിന്റെ പ്രധാന റിപ്പോർട്ടറും പ്രവർത്തകനുമായ ശ്രീ. അനിൽ ജോസഫ് – വാർത്ത എഴുത്തിലെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് സംസാരിച്ചു, പുതിയ റിപ്പോർട്ടർ മാർക്കുള്ള നിർദ്ദേശങ്ങൾ നൽകി. റിപ്പോർട്ടറായ ആലപ്പുഴയിൽ നിന്നുള്ള ശ്രീ. ജോസ് മാർട്ടിൻ വാർത്തകളെ വിമർശനാത്മകമായി വിലയിരുത്തേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തി.
കാത്തലിക് വോക്‌സിന്റെ എഡിറ്റോറിയൽ അംഗമായ ഫാ. ജസ്റ്റിൻ ഡി.ഇ., റോമിൽ പഠനം പൂർത്തിയാക്കി രൂപതയിൽ തിരികെ എത്തിയ റവ.ഡോ. രാഹുൽ ലാലിനെ പരിചയപ്പെടുത്തുകയും ഇനിയുള്ള നാളുകളിൽ അച്ചന്റെ സഹായം കാത്തലിക് വോസ്കിന് ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ‘ന്യൂസ് റിപ്പോർട്ടേഴ്‌സിന് നല്ല വായനാശീലവും നിരീക്ഷണപാടവവും അത്യാവശ്യമാണെ’ന്ന് ഫാ.രാഹുൽ ലാൽ ഓർമ്മിപ്പിച്ചു.
സ്വന്തം ലേഖകന്‍ പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല് സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.