സ്വന്തം ലേഖകൻ
കൊച്ചി: വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാൻ കടപ്പെട്ടവരാണ് മാധ്യമപ്രവർത്തകരെന്ന് ബിഷപ് ജോസഫ് കരിയിൽ. കെ.ആർ.എൽ.സി.സി. ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
വാര്‍ത്തകള്‍ പലപ്പോഴും വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇങ്ങനെ വളച്ചൊടിച്ച വാർത്തകൾ പലയാവർത്തി അവർത്തിച്ചുകൊണ്ട്, അവ സത്യസന്ധമായ വർത്തകളാണെന്ന് പ്രചരിപ്പിക്കുന്ന രീതി അപകടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ, ഇങ്ങനെയുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യുന്ന ശൈലിയും പതിവായിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.
പക്വതയാര്‍ന്ന വാര്‍ത്താവിതരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അതിനാൽ മാധ്യമങ്ങൾ, മാധ്യമ ധർമ്മത്തിനൊത്ത പക്വത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ് ഡോ. ജോസഫ് കരിയില്‍ കെ.ആർ.എൽ.സി.സിയുടെ വൈസ്‌ചെയര്‍മാനാണ്.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഇന്നലെ വത്തിക്കാന് സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില് ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.