Categories: Kerala

വത്തിക്കാൻ നിയമിച്ച അഡ്മിനിസ്ട്രേറ്ററും, കെ.സി.ബി.സി. വക്താവും, സൈബർ ഗുണ്ടകളും

വത്തിക്കാൻ നിയമിച്ച അഡ്മിനിസ്ട്രേറ്ററും, കെ.സി.ബി.സി. വക്താവും, സൈബർ ഗുണ്ടകളും

ജോസ് മാർട്ടിൻ

വത്തിക്കാൻ നേരിട്ട് നിയമിച്ച അഡ്മിനിസ്ട്രേറ്ററുടെ വിധികൽപ്പത്തിനെതിരെ സംസാരിക്കുന്നത് പരിശുദ്ധ മാർപാപ്പയ്ക്ക് എതിരെ സംസാരിക്കുന്നതിനു തുല്യമാണ്. അപ്രമാദിത്വം ഉള്ള, ക്രിസ്തുവിന്റെ വികാരിയായ പാപ്പായ്‌ക്കെതിരെ സംസാരിക്കുന്നത് ദൈവദൂഷണത്തിനു തുല്യമാണ്. കത്തോലിക്കാ സഭയിൽ തുടരാൻ ആഗ്രഹമുള്ളവരെല്ലാം പാപ്പായെയും അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററെയും അംഗീകരിക്കണം”.

മുഖപുസ്തകത്തില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വന്ന ഒരു പോസ്റ്റിന്‍റെ പ്രസക്ത ഭാഗങ്ങള്‍ ആണ് മുകളില്‍ കുറിച്ചിരിക്കുന്നത്. ഇന്നലെ കെ.സി.ബി.സി.മീറ്റിംഗ് കഴിഞ്ഞശേഷം മുഖപുസ്തകത്തിൽ പ്രത്യക്ഷപ്പെട്ട പ്രതികരണങ്ങൾ കേട്ടാൽ അത്ഭുതം തോന്നും.

ആരാണ് വത്തിക്കാൻ നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍? എന്തിനു വേണ്ടിയാണ് വത്തിക്കാൻ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചിരിക്കുന്നത്?
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവട വിവാദങ്ങള്‍ക്ക് വിരാമമിടാന്‍, പൂർണ്ണ അധികാരാവകാശങ്ങളോടുകൂടി പാപ്പ നേരിട്ട് നിയമിച്ച ആളാണ് മാർ ജേക്കബ് മനത്തോടത്ത് പിതാവ്. എന്നാൽ, അധികാര പരിധി എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണ്. അല്പം കൂടി വിശാല അർഥത്തിൽ പറഞ്ഞാൽ സുറിയാനി സഭയ്ക്ക് ഉള്ളിൽ മാത്രം. പരിശുദ്ധ സിംഹാസനത്തിന്‍റെ പരമാധികാരത്തിന്‍ കീഴില്‍ ഉള്ള മറ്റ് റീത്തുകളുടെയോ, രൂപതകളുടെയോ വിഷയങ്ങളില്‍ ഇടപെടാന്‍ ഒരുധികാരവും പരിശുദ്ധ സിംഹാസനം നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ മാർ ജേക്കബ് മനത്തോടത്തിനെ കെ.സി.ബി.സി.യ്ക്കും, ലത്തീൻ മെത്രാൻ കോൺഫറൻസിനും മുകളിൽ ഒരധികാരവും ഇല്ല എന്ന് സാരം.

മൗനം ഒരു ബലഹീനതയായി ഒരിക്കലും കാണരുത്. ലത്തീൻ ബിഷപ്പുമാരുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിൽ അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്തിന് ഉള്ള റോൾ സംശയത്തിലാണ്. സീറോമലബാർ രൂപതയില്‍ മാത്രമല്ല സാമ്പത്തിക തിരിമറിനടക്കുന്നത്, മറ്റു റീത്തുകാരും വ്യത്യസ്തര്‍ അല്ല എന്ന പുകമറ സ്രഷ്ടിച്ച്, വിശ്വാസികളുടെ ശ്രദ്ധതിരിക്കാന്‍ അല്ലേ അനാവശ്യമായി ലത്തീന്‍ ബിഷപ്പുമാരുടെ പേരുകള്‍ വ്യാജ രേഖയില്‍ ഉള്‍പ്പെടുത്തിയത് എന്ന് ആരെങ്കിലും സംശയിച്ചാൽ ഒരിക്കലും അവരെ പഴിക്കാനാവില്ല. അതിനാൽ, അദേഹം വഹിക്കുന്ന പദവിയോട് നീതി പുലര്‍ത്തുന്നുവെങ്കിൽ എങ്ങനെ ഈ രേഖ പുറത്തു വന്നു എന്ന് കെ.സി.ബി.സി.യിലെങ്കിലും ബോധ്യപ്പെടുത്തണമായിരുന്നു. അത് ഉണ്ടായതായി തോന്നുന്നുമില്ല.

അതല്ല, ലത്തീന്‍ സഭയില്‍ ഉന്നത പദവി വഹിക്കുന്നവര്‍ക്ക് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, തന്‍റെ കൈയില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍, അതിന്‍റെ നിജസ്ഥിതി കെ.സി.ബി.സി.യിൽ വെളിപ്പെടുത്താന്‍ അദ്ദേഹം ബാധ്യസ്തനായിരുന്നു. അതും സംഭവിച്ചിട്ടില്ല.

ഇക്കാരണങ്ങളാൽ തന്നെ, എവിടെന്നോ കിട്ടിയത് എന്ന് മാത്രം പറയാവുന്നതോ, സൃഷ്ടിച്ചെടുത്തത് എന്ന് പറയാവുന്നതോ ആയ വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍, പത്ര സമ്മേളനം വിളിച്ചുകൂട്ടിയതിൽ വലിയ മഹത്വം ഒന്നും കാണാനാവില്ല.

ലത്തീന്‍ സഭയിലെ എട്ട് പിതാക്കന്മാര്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു സ്ഥാപനത്തില്‍ കൂട്ടു നിക്ഷേപം നടത്തി എന്ന് വിശ്വസിക്കാന്‍ അരി ആഹാരം കഴിക്കുന്ന ഞങ്ങൾ ലത്തീൻ സഭാമക്കൾ വിശ്വസിക്കില്ല. അല്ലെങ്കിൽ തന്നെ, അങ്ങനെ ഇന്ത്യൻ നിയമം അനുവദിക്കുന്ന തരത്തിൽ ഇൻവെസ്റ്റ്മെന്റ് നടത്തിയെങ്കിൽ തന്നെ ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല. കാരണം, ഞങ്ങളുടെ പിതാക്കന്മാർ രൂപതകളെ മുന്നോട്ട് കൊണ്ടുപോകുവാൻ പെടാപാട് പെടുന്നതിന് ഞങ്ങൾ സാക്ഷികളാണ്. അതിനാൽ തന്നെ രൂപതയുടെ നന്മ കാണാതെ അവർ മുന്നോട്ട് പോകില്ല എന്ന് ഞങ്ങൾക്കറിയാം അതിനാൽ ലത്തീൻ സഭയിൽ സംശയത്തിന്റെ പുകമറ ഉണ്ടാക്കി നിങ്ങൾക്ക് രക്ഷപ്പെടാമെന്നു കരുതേണ്ട.

നിങ്ങളുടെ ദ്രവ്യമോഹവും, അധികാര താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍, ദൂര്‍ത്തും ആര്‍ഭാടങ്ങളും ഇല്ലാതെ സമര്‍പ്പിത ജീവിതം നയിക്കുന്ന ഞങ്ങളുടെ പിതാക്കാന്‍മാരെ ബലിആടുകളാക്കാനാണ് ഭാവമെങ്കിൽ നിങ്ങൾ ദുഖിക്കും. ഞങ്ങളുടെ സഭാ തലവന്മാരുടെ മേൽ കുതിരകയറാൻ ആരെയും ഞങ്ങള്‍ അനുവദിക്കില്ല. അതിനുള്ള കഴിവും ശക്തിയും തന്റേടവും ലത്തീന്‍ സമുദായത്തിന് ഉണ്ടെന്ന് ഓര്‍ത്താല്‍ നന്ന്.

കെ.സി.ബി.സി. യുടെ പ്രസ് റിലീസിൽ തന്നെ തങ്ങളുടെ താൽപ്പര്യങ്ങൾ കുത്തിതിരുകി സർക്കുലർ ആയി പള്ളികളിൽ വായിക്കാൻ പ്രസിദ്ധപ്പെടുത്തുന്ന ഇവരുടെ ഗ്രൂപ്പ്കളി ഏതറ്റം വരെ പോകുമെന്നത് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം എത്തിനിൽക്കുന്നു. ഒരു സർക്കുലർ ഇറക്കുക, പിന്നീട് അത് തിരുത്തുക… ഇത്ര നിരുത്തവാദത്തോടെ യാണോ കെ.സി.ബി.സി. വക്താവ് പ്രവർത്തിക്കേണ്ടത്?

ഓർക്കുക, ഇത് ഒരു രഷ്ട്രീയ സംഘടന അല്ല. കേരളാ കത്തോലിക്കാ സഭയെ സത്യത്തിന്റെ പാതയിലൂടെ മുന്നോട്ടു നയിക്കുന്നവർ /നയിക്കേണ്ടവർ ആണ് കെ.സി.ബി.സി.യിൽ ഉള്ളത് എന്നായിരുന്നു ഞങ്ങൾ വിശ്വാസി ഇതുവരെ കരുതിയിരുന്നത്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന രീതിയിൽ ആര് പ്രവൃത്തിച്ചാലും, എത്ര ഉന്നതർ ആയാലും അന്വേഷിച്ചു കണ്ടെത്തി മാതൃകാ പരമായ നടപടികൾ സ്വീകരിക്കാൻ അമാന്തിക്കരുത്.
കെ.സി.ബി.സി.യുടെ വർഷകാല സമ്മേളനം അവസാനിച്ച് മണിക്കൂർകൾക്ക് ശേഷം, ചെയർമാന്റെ പേരിൽ കെ.സി.ബി.സി. വക്താവ് വ്യാജ സർക്കുലർ ഇറക്കി പള്ളികളിൽ വായിക്കാൻ ആവശ്യപ്പെടുന്നത് ആരുടെ താൽപ്പര്യം സംരക്ഷിക്കാൻ ആണെന്ന് വ്യക്തമാക്കണം (വിവാദമായപ്പോൾ വീണ്ടും യാതൊരു ഉളുപ്പും ഇല്ലാതെ തിരുത്തി പ്രസ്താവന ഇറക്കുക)

തിരു ശരീര രക്തങ്ങള്‍ ദിവസവും കൈകളില്‍ ഏന്തുന്ന നിങ്ങളുടെ ഈ നുണ പ്രചരണം ഇന്ന് അല്ലങ്ങില്‍ നാളെ തെളിയിക്കപ്പെട്ടാല്‍ തെരുവില്‍ അപമാനിക്കപ്പെടുന്നത് നിങ്ങള്‍ മാത്രമല്ല പരിശുദ്ധ കത്തോലിക്കാ സഭയാണ്, ഞങ്ങൾ വിശ്വാസികൾകൂടിയാണെന്ന് ഓർമ്മവേണം.

കെ.സി.ബി.സി. യുടെ തീരുമാനത്തെ സ്വാഗതം ചെയുന്നു. നിഷ്പക്ഷമായ അന്വേഷണങ്ങള്‍ നടക്കട്ടെ. ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കാം. പക്ഷെ, വെറുതെ ലത്തീൻ സമുദായത്തിന്റെ തലയിൽ കേറേണ്ട. ഞങ്ങളെ വെറുതെ പ്രകോപിപ്പിക്കരുത്, അത് നിങ്ങളുടെ തന്നെ നാശത്തിനായി ഭവിക്കും.

vox_editor

View Comments

  • Mananthodathu, I am ashamed to call you a bishop of catholic church. All the syro malabar syrian bishops are uglier than political leaders who seek power and money and lustful deeds. The church political game they have been playing in Kerala is so cheap it is shameful for Faithful too. The last 15 years or so this rite has been a shame for people and they have been barking and biting in the streets. Power, Money and Abuse, etc. They make lot of bishops by no morality. They are now ashamed and they want other catholic communities to be dragged in to the media by throwing shit on themselves. These unashamed guys should be leaving their job, tying millstone on their neck and jump into the sea to be cleansed. Immoral Witches!

  • നല്ല ലേഖനം...

    തെളിവുകൾ KCBC-യിൽ വയ്ക്കണമായിരുന്നു ..
    സിനസു നടന്നു കൊണ്ടിരിക്കെ തന്റെറെ കയ്യിൽ കിട്ടിയ ഒന്നിന്റെ നിജസ്ഥിതി അറിയാൻ കൊടുത്തപ്പോൾ, ആ മാന്യ ദേഹത്തിന്റെ മാനം പോയിയെന്നു പറഞ്ഞ് കേസുn കാെെെടുത്തതിന്റെ കഥയൊന്നും അറിഞ്ഞില്ലയിരുന്നോ.. ?
    വ്യക്തിപരമായി ഏൽപ്പിച്ച Document -ന്റെ പേരിൽ പൊലീസ് കേസിലെക്ക് വലിച്ചിഴച്ച കാര്യമൊക്കെ ജനങ്ങൾക്ക് അവമതി കൂട്ടുവാനേ ഇടയായിട്ടുള്ളു എന്ന് മനസ്സിലാകാത്ത ഒരു കൂട്ടരേ ഉള്ളൂ... അതാരാണെന്ന് സ്വയം മനസ്സിലാക്കിക്കൊള്ളുക..

  • മാനത്തോടത്ത് ഒരു പ്രത്യേക വിഷയത്തിന് മാത്രം നിയുക്തനായ ആളാണ്‌ ...റിപ്പോര്ട്ട് കൊടുത്തതോടെ അതു കഴിഞ്ഞു ...ഇങ്ങേർ എല്ലാ കാര്യങ്ങളും സഭാതലന്റെ അറിവോടെയും സമ്മതത്തോടെയുമേ ചെയ്യാവൂ എന്ന് നിയമന ഉത്തരവിലുണ്ട് ...ബാക്കി എല്ലാം ശുദ്ധ പിറപ്പ് ...

  • നിജസ്ഥിതി അറിയാൻ മനത്തോടത്ത് പിതാവ് രഹസ്യമായി നൽകിയ രേഖ സിനസിൽ വച്ചതും മനത്തോടത്ത് പിതാവിനെ കേസിൽ കുടുക്കുന്നതിനായി പോലീസിൽ കൊടുപ്പിച്ചതും റിയൽ എസ്റ്റേറ്റ് സഹായക സംഘടനകൾ വഴി പരസ്യമാക്കിയതും ആലഞ്ചേരി പിതാവ് തന്നെയല്ലേ ! അതിന് മനത്തോടത്ത് പിതാവിനെ കുറ്റപ്പെടുത്തുന്ന തെന്തിന്?

Recent Posts

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

2 days ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

2 days ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

5 days ago

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

2 weeks ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

3 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

4 weeks ago