Categories: Vatican

വത്തിക്കാന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചതായി ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്

റിക്കാര്‍ഡഡ് ഫ്യൂച്ചര്‍ എന്ന യുഎസ് സംഘടനയാണ് ഇതു കണ്ടുപിടിച്ചത്...

സ്വന്തം ലേഖകൻ

റോം: വത്തിക്കാന്റെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചതായി ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുമായുള്ള ചര്‍ച്ചകളില്‍ വത്തിക്കാനെ പ്രതിനിധീകരിക്കുന്ന ‘ഹോങ്കോംഗ് സ്റ്റഡി മിഷനനും’, റോമിലെ ‘പൊന്തിഫിക്കല്‍ ഇൻസ്റ്റിറ്റിയൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സ്’ ആസ്ഥാനവുമാണ് ആക്രമണത്തിനിരയായത്. സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന ‘റിക്കാര്‍ഡഡ് ഫ്യൂച്ചര്‍’ എന്ന യുഎസ് സംഘടനയാണ് ഇതു കണ്ടുപിടിച്ചത്.

2018-ൽ ഒപ്പിട്ട ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച ചർച്ചയും, ചൈനയുടെ വത്തിക്കാനുമായുള്ള കരാര്‍ പുതുക്കുന്നതിനുള്ള നടപടികളും സെപ്റ്റംബറില്‍ തുടങ്ങാനിരിക്കെ നടത്തപ്പെട്ട സൈബർ വിങ് ആക്രമണത്തെ കരാര്‍ചര്‍ച്ചകളില്‍ മുന്‍കൈ നേടാന്‍ വേണ്ടിയുള്ളതായിരിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റെഡ്ഡെല്‍റ്റ എന്ന സൈബർ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2018-ല്‍ സുപ്രധാന കരാര്‍ ഉണ്ടാക്കിരുന്നു. ആ കരാർ പ്രകാരം വത്തിക്കാന്റെ അനുമതിയില്ലാതെ ചൈന നിയമിച്ച ഏഴു മെത്രാന്മാര്‍ക്ക് വത്തിക്കാൻ അംഗീകാരം നൽകിയിരുന്നു. ഈ കരാര്‍ പുതുക്കാനുള്ള ചര്‍ച്ചയാണു സെപ്റ്റംബറില്‍ തുടങ്ങാനിരിക്കുന്നത്.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

6 hours ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago