Categories: Diocese

വത്തിക്കാന്‍ സ്ഥാനപതിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ ഊഷ്മള സ്വീകരണം

വത്തിക്കാന്‍ സ്ഥാനപതിക്ക് നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ ഊഷ്മള സ്വീകരണം

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: വത്തിക്കാന്‍ സ്ഥാനപതിയും ഫ്രാന്‍സിസ് പാപ്പായുടെ പ്രതിനിധിയുമായ ആര്‍ച്ച് ബിഷപ് ജ്യാന്‍ബാറ്റിസ്റ്റ ദ്വിക്വാത്രോക്ക് നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ ഊഷ്മള സ്വീകരണം. ശനിയാഴ്ച കേരള ലത്തീന്‍ സഭയിലെ ബിഷപ്പ്മാരുടെ കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയ ആര്‍ച്ച് ബിഷപ്പ് നാളെ മലങ്കര കത്തോലിക്കാ സഭയുടെ സിനഡിലും പങ്കെടുക്കും.

നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ ബിഷപ്പ് വിന്‍സെന്‍റ് സാമുവലും മോണ്‍.ജി.ക്രിസ്തുദാസും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ‘കൂട്ടായ്മയാണ് സഭയുടെ കരുത്തും അന്തസത്ത’യുമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ‘കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയാണ് സഭയുടെ പ്രധാന ദൗത്യം’മെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.സെല്‍വരാജന്‍, അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, ഫാ.ജോസഫ് അനില്‍, ഫാ.സാബു വര്‍ഗ്ഗീസ്, ഫാ.ജോയി മത്യാസ്, കെ.എല്‍.സി.എ. പ്രസിഡന്‍റ് ഡി.രാജു, കെ.എല്‍.സി.ഡബ്ല്യൂ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആറ്റില്‍സ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം, വിന്‍സെന്‍റ് ഡി പോള്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് രാജമണി തുടങ്ങിയവര്‍ പങ്കടുത്തു.

തുടര്‍ന്ന്, നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ദേവാലയവും, പേയാട് സെന്‍റ് സേവ്യേഴ്സ് സെമിനാരിയും ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശിച്ചു.

സെമിനാരി സന്ദർശനം

സെമിനാരി വിദ്യാർഥികളോട് ആര്‍ച്ച് ബിഷപ് ജ്യാന്‍ബാറ്റിസ്റ്റ ദ്വിക്വാത്രോയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു; ‘സഭയെന്നത് ക്രിസ്തുവാണെന്നും, സഭയെയും ക്രിസ്തുവിനെയും നാം സ്നേഹിക്കണമെന്നും, ഭാവിയിൽ വൈദീക കൂട്ടായ്മയിലായിരുന്നുകൊണ്ട്, ഒരുകുടുംബം പോലെ ജീവിക്കേണ്ടവർ സെമിനാരി രൂപീകരണ വേളയിൽ ഒരുകുടുംബം പോലെ ജീവിക്കുവാൻ ഉതകുന്ന വിധം രൂപീകരണത്തിൽ ഏർപ്പെടണം. ബിഷപ്പ് വിൻസെന്റ് സാമുവലും, മോൺ.ജി.ക്രിസ്തുദാസും, സെമിനാരി റെക്ടർ ഡോ.റ്റി.ക്രിസ്തുദാസും, വൈസ് റെക്ടർ ഡോ.അലോഷ്യസ് സത്യനേശനും, പ്രീഫെക്ട് രാജേഷ് കുറിച്ചിയിലും, ഫാ.പോൾ എ.എസും സന്നിഹിതരായിരുന്നു.

ചൊവ്വാഴ്ച ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തിൽ നിന്നും മടങ്ങും.

vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

5 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

3 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago