ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: തെക്കു കിഴക്കന്‍ ഏഷ്യൻ രാജ്യമായ ലാവോസിലെ അണക്കെട്ടു പൊട്ടിയുണ്ടായ വന്‍ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാന്ത്വന സന്ദേശമയച്ച് തന്നെ ദുഃഖവും പ്രാർത്ഥനയും അറിയിച്ചു.
ദുരന്തത്തില്‍ തനിക്കുള്ള അതിയായ ദുഃഖം ഫ്രാന്‍സിസ് പാപ്പാ സന്ദേശത്തിലൂടെ ലാവൂസിലെ ജനങ്ങളെ അറിയിച്ചു. മരണമഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും മുറിപ്പെട്ടവരെ സാന്ത്വനം അറിയിക്കുകയും ചെയ്തു.
അതുപോലെ, കാണാതായവരെ തിരയുകയും, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനത്തിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാരേതര ഏജന്‍സികള്‍, സന്നദ്ധസേവകര്‍ എന്നിവരെ പാപ്പാ പ്രത്യേകം പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുന്നതായും അറിയിച്ചു.
ജൂലൈ 24 തിങ്കളാഴ്ചയാണ് ഇന്ത്യയുടെ അയൽ രാജ്യമായ ലാവോസിന്റെ തെക്കന്‍ ഭാഗത്ത് അട്ടാപ്പേവൂവില് തുടര്‍ച്ചയായുണ്ടായ പേമാരിയില്‍ പുതുതായി പണിതുയര്‍ത്തിയ ജലവൈദ്യുതി ശ്രോതസ്സായ അണക്കെട്ടു തകര്‍ന്നത്. ജലത്തിന്റെ കുത്തിപ്പാച്ചിലില്‍ 100-ല്‍ അധികംപേരെ കാണാതായി.
അണക്കെട്ടു തകർച്ച സമീപത്തുള്ള
മൂന്ന് ഗ്രാമങ്ങളിൽ വൻ നാശംവിതച്ചുകൊണ്ടാണ് കടന്നുപോയത്. ജൂലൈ 25 ചൊവ്വാഴ്ചയാണ് സന്ദേശം ലോവോസിലെ ഭരണകര്‍ത്താക്കളെയും സഭാനേതൃത്വത്തെയും പാപ്പാ അറിയിച്ചത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.