അനിൽ ജോസഫ്
കൊൽക്കത്ത: ലോക്ക് ഡൗൺ കാലത്ത് കൊൽക്കത്തയിൽ സാന്നിധ്യമായിരുന്ന ഫാ.ജോസഫ് അയ്മനത്തിൽ SDB ഒടുവിൽ കോവിഡിന് കീഴടങ്ങി, 73 വയസായിരുന്നു. ഡോൺ ബോസ്കോ (സലേഷ്യൻ) സഭാ വൈദീകനായിരുന്ന അദ്ദേഹം ലോക്ക് ഡൗൺ ഒന്നാം ദിവസം മുതൽ കൊൽക്കത്തയിലെ വിവിധ ചേരികളിലും, റെയിവേ സ്റ്റേഷനുകളിലും നിർധനരായ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന ജോലിയായിൽ കർമ്മ നിരതനായിരുന്നു.
ജൂലൈ 17- ന് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം 19-ന് രാത്രി 9.45-ഓടെ നിത്യസമ്മാനത്തിനായി യാത്രയായി.
ഫാ.ജോസഫ് ചേരിയിലെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം കൊടുക്കുക എന്ന ലക്ഷ്യവുമായി നാല് പതിറ്റാണ്ടുകളായി സലേഷ്യൻ സഭയ്ക്കുവേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു. 600-ലധികം കുട്ടികൾക്ക് അദ്ദേഹത്തിന്റെ സംരക്ഷണയിൽ കൊൽക്കത്തയിലെ വിവിധ ക്ലസ്റ്ററുകളിൽ ഉണ്ടായിരുന്നു.
1973 മുതലുള്ള കാലഘട്ടത്തിൽ ബാംഗ്ലൂരിലെ ക്രിസ്തു ജ്യോതി കോളേജിൽ ദൈവശാസ്ത്ര പഠനം നടത്തുകയും, 1977 ഡിസംബർ 19-ന് പാല രൂപതയിലെ പന്നിമട്ടത്തിൽ വച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.