അനിൽ ജോസഫ്
ബാഴ്സലോണ: ലോകത്തിലെ ഏറ്റവും വലിയ തിരുപിറവി ശില്‍പ്പമെന്ന പദവിയിലേക്കും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്കും ഇടം നേടി സ്പെയിനിലെ അലികാന്റിലെ തിരുപിറവി ശില്‍പ്പം. ഏതാണ്ട് അഞ്ച് നില കെട്ടിടത്തേക്കാള്‍ ഉയരമുള്ള തിരുപ്പിറവി ശില്‍പ്പം ഏറ്റവും വലിയ ‘തിരുപ്പിറവി ചിത്രം’ എന്ന വിശേഷണത്തോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്.
1999-ൽ ഗിന്നസ് റക്കോര്‍ഡില്‍ ഇടംപിടിച്ച മെക്സിക്കോയിലെ ശില്‍പ്പത്തിന് സ്പെയിനിൽ ഒരുക്കിയ ശില്‍പ്പത്തിന്റെ നാലിലൊന്ന് ഉയരമേയുള്ളൂ.
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുരൂപത്തിനാണ് 19 മീറ്റര്‍ ഉയരമുള്ളത്- നമ്മുടെ കെട്ടിട നിര്‍മാണ രീതിപ്രകാരം ഏകദേശം അഞ്ച് നില കെട്ടിടത്തേക്കാള്‍ ഉയരം. വിശുദ്ധ യൗസേപ്പിതാവ് നില്‍ക്കുകയും, പരിശുദ്ധ കന്യാകമറിയം ഇരിക്കാന്‍ തയാറെടുക്കുകയും ചെയ്യുന്ന രീതിയിലാണ് ശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ തിരുരൂപത്തിന് 12 മീറ്ററും, ഉണ്ണീശോയുടെ രൂപത്തിന് 12 മീറ്ററും വലുപ്പമുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അലികാന്റയിലെ അയുന്റമിയൻറോ ചത്വരത്തില്‍ 602 ചതുരശ്രയടി വിസ്തീര്‍ണമുള്ള അടിത്തറയിലാണ് ശില്‍പ്പം സ്ഥാപിച്ചിരിക്കുന്നത്. പ്രദേശവാസിയായ ആര്‍ട്ടിസ്റ്റ് ജോസ് മാനുവല്‍ ഗാര്‍സിയയാണ് ഇതിന്റെ ശില്‍പ്പി. മഴയെയും വെയിലിനെയും കാറ്റിനെയും പ്രതിരോധിക്കാന്‍ സഹായിക്കുംവിധം ഗുണമേന്മയുള്ള ലോഹംകൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മാസംകൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.