സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഈ വർഷം ഡിസംബർ 9-ന് നടക്കുവാൻപോകുന്ന ലത്തീൻ കത്തോലിക്കാ സമുദായ ദിന സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ കെ.ആര്‍.എല്‍.സി.സി. പ്രസിഡന്റായ തിരുവനന്തപുരം അതിരൂപത ആര്‍ച്ചുബിഷപ്പ് എം. സൂസപാക്യം മുഖ്യരക്ഷാധികാരിയായി സ്വാഗതസംഘം, വെള്ളയമ്പലം ജൂബിലി മെമോറിയൽ ആനിമേഷൻ സെൻ്ററിൽ വച്ച് രൂപീകരിച്ചു.
ബിഷപ്പ് ഡോ. ക്രിസ്തുദാസ് ചെയര്‍മാനും; ഫാ. ടോണി ഹാംലെറ്റ് ജനറല്‍ കണ്‍വീനറും; ആന്റണി ആല്‍ബര്‍ട്ട്, ഷേര്‍ളി ജോണി, ജോര്‍ജ് പള്ളിത്തറ, ജോണി എം.എ ഇമ്മാനുവല്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായി 251 അംഗങ്ങളാണ് സ്വാഗതസംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്.
തുടർപ്രവർത്തനങ്ങളുടെ ക്രോഡീകരണത്തിനായി ഒരു സ്വാഗതസംഘ ഓഫീസും ആരംഭിച്ചു. വെള്ളയമ്പലം സമന്വയ പാസ്റ്ററൽ സെൻ്ററിലാണ് ഈ സ്വാഗതസംഘ ഓഫീസ് പ്രവർത്തിക്കുക. സ്വാഗതസംഘ ഓഫീസിന്റെ ഉദ്ഘാടനം മോൺ. യൂജിൻ പെരേര നിർവഹിച്ചു.
ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക അനുസ്മരണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സമുദായ ദിനാചരണത്തില്‍ തീരസംരക്ഷണവും തീരജനതയുടെ സമഗ്രവികസനവും ഗൗരവമായ ചര്‍ച്ചക്കും തുടര്‍നടപടികള്‍ക്കും തുടക്കം കുറിക്കും.
ഡിസംബര്‍ 9-ന് വൈകുന്നേരം അഞ്ചുമണിക്ക് ശംഖുമുഖത്താണ് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമുദായ സമ്മേളനം.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.