Categories: Kerala

ലത്തീൻ കത്തോലിക്കാ സംഗമം

കെ.ആർ.എൽ.സി.സി. ബഹ്റൈൻ യൂണിറ്റിന്റെയും ആലപ്പുഴ രൂപതാ പ്രവാസികാര്യ കമ്മീഷൻ ബഹ്റൈൻ യൂണിറ്റിന്റെയും നേതൃത്വത്തിൽ...

ഫാ.ജോൺസൺ പുത്തൻവീട്ടിൽ

ആലപ്പുഴ: കെ.ആർ.എൽ.സി.സി. ബഹ്റൈൻ യൂണിറ്റിന്റെയും ആലപ്പുഴ രൂപതാ പ്രവാസികാര്യ കമ്മീഷൻ ബഹ്റൈൻ യൂണിറ്റിന്റെയും നേതൃത്വത്തിൽ ഈ വർഷത്തെ ലത്തീൻ (റോമൻ) കത്തോലിക്കാ ദിനം സമുചിതമായി ആചരിച്ചു. “സഹോദരന്റെ കാവലാളാകുക” എന്നതായിരുന്നു ഈ വർഷത്തെ ആപ്തവാക്യം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും സംഘടന നേതാക്കളും പങ്കെടുത്ത വെബിനാർ കോഴിക്കോട് രൂപത മെത്രാനും കെ.ആർ.എൽ.സി.സി. യുടെ പ്രവാസികാര്യ വിഭാഗം ചെയർമാനുമായ റൈറ്റ്.റവ.ഡോ.വർഗ്ഗീസ് ചക്കാലക്കൽ പിതാവ് ഉദ്ഘാടനം ചെയ്തു. ക്രിസ്തു ചൈതന്യവും, വിശ്വാസവും, ക്രിസ്തുമാർഗ്ഗവും ആർജ്ജവത്തോടെ പ്രഖ്യാപിക്കണമെന്ന് ബിഷപ്പ്‌ വർഗ്ഗീസ്‌ ചക്കാലക്കൽ ഉദ്ബോധിപ്പിച്ചു.

അനുഗ്രഹ പ്രഭാക്ഷണം നടത്തിയ ആലപ്പുഴ ബിഷപ്പ്‌ ജയിംസ്‌ പിതാവ് ക്രിസ്ത്യാനികൾ മറ്റുള്ളവരുടെ‌ ഇരകളാകാതെ സംരക്ഷകരാകണമെന്നും, കാവൽക്കാരാകണമെന്നും ഓർമ്മിപ്പിക്കുകയുണ്ടായി.

ജോൺസൺ ജോസഫ് തേറാത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആശംസകൾ നേർന്ന് കൊണ്ട് KRLCC സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ജോർജ്, KLCA State General Secretary അഡ്വ.ഷെറി തോമസ്, KCYM Latin (Roman) State President ശ്രീ.അജിത്ത് തങ്കച്ചൻ, ഫാ.മെട്രോ സേവ്യർ OSA , ഫാ.തോമസ്സ് ഷൈജു, KRLCC Dubai Unit President ശ്രീ.സ്റ്റീഫൻ ജോർജ്ജ്, ആലപ്പുഴ രൂപത പ്രവാസ്വകാര്യ കമ്മീഷൻ കേന്ദ്ര കമ്മറ്റി കൺവീനർ ശ്രീ.പോൾ ഗ്രിഗറി, KLCK Kuwait President ശ്രീ.സുനിൽ ജസ്റ്റിൻ എന്നിവർ സംസാരിച്ചു.

തുടർന്ന് “പ്രവാസികളും സാമുദായിക ശാക്തീകരണവും” എന്ന വിഷയത്തിൽ മുൻ എം.പിയും ആലപ്പുഴ രൂപത പ്രവാസികാര്യ കമ്മീഷൻ കേന്ദ്രക്കമ്മറ്റി കോഡിനേറ്റർ ഡോ.കെ.എസ് മനോജ് വിഷയം അവതരിപ്പിച്ചു. അർത്ഥസമ്പുഷ്ടവും ലക്ഷ്യബോധവും പകർന്നു നൽകിയ ഈ വർഷത്തെ ലത്തീൻ കത്തോലിക്കാ ദിനം സാമുദായിക ശാക്തീകരണത്തിന്റെ കാലികപ്രസക്തി വിളിച്ചോതുന്നതായിരുന്നു. പൊതുസമ്മേനത്തിന് ശ്രീ.സനു ജോൺ കക്കരിയിൽ സ്വാഗതവും, ശ്രീ.പീറ്റർ സോളമൻ നന്ദിയും പറഞ്ഞു. പ്രവീൺ കുമാർ, ജിജോ ഡൊമനിക്, റോയി തോബിയാസ്, പ്രവീൺ ജെറോം എന്നിവർ നേതൃത്വം നൽകി.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

21 hours ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

2 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

6 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

6 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

1 week ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago