
അനിൽ ജോസഫ്
നെയ്യാറ്റിന്കര: “സമുദായത്തിന് സമനീതി, അധികാരത്തില് പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര് 1-ന് നെയ്യാറ്റിന്കര രൂപത ആതിഥേയത്വം വഹിക്കുന്ന സമുദായ സംഗമത്തിന്റെ മുന്നോടിയായി വിവിധ ഫൊറോനകളില് വിളംബര റാലികള് നടന്നു. സമുദായ റാലിക്ക് ഒരാഴ്ച മാത്രം അവശേഷിക്കെ അവേശത്തോടെയാണ് സമുദായ അംഗങ്ങള് റാലികളില് പങ്കെടുത്തത്. പാറശാലയില് ബിഷപ്പ് ഡോ.വിന്സെന്റ് സാമുവല് റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ചുളളിമാനൂര് ഫൊറോനയിലെ റാലി ചുളളിമാനൂര് തിരുഹൃദയ ദേവാലയത്തില് നെയ്യാറ്റിന്കര രൂപത അല്മായ ശുശ്രൂഷ ഡയറക്ടര് ഫാ. എസ്.എം.അനില്കുമാര് ജാഥാ ക്യാപ്റ്റന് സതീഷിനു പതാക കൈമാറി ഉദ്ഘാടനം നിര്വ്വഹിച്ചു. സോണല് കെഎല്സിഎ പ്രസിഡന്റ് അലോഷ്യസ്, കെസിവൈഎം പ്രസിഡന്റ് സുസ്മിന്, അഗസ്റ്റിന്, ലീലാ മോഹന് വിജയകുമാര് തുടങ്ങിയവര് പ്രസംഗിച്ചു.
കട്ടക്കോട് ഫൊറോനയിലെ വിളംബര റാലി കൊല്ലോട് സെന്റ് ജോസഫ് ദേവാലയ അങ്കണത്തില് വികാരി ഫാ.അജി അലോഷ്യസ് ജാഥാ ക്യാപ്റ്റന് കിരണിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഫാ.എ.എസ്. പോള് കെഎല്സിഎ കട്ടക്കോട് ഫൊറോന പ്രസിഡന്റ് ഫെലിക്സ്, ഷിബു തോമസ്, സുബി, ജോസ് കൊല്ലോട് തുടങ്ങിയവര് പ്രസംഗിച്ചു.
പെരുങ്കടവിള ഫൊറോനയില് ഫൊറോന വികാരി ഫാ.ഷാജു സെബാസ്റ്റ്യന് വിളംമ്പര ജാഥ ഉദ്ഘാടനം ചെയ്യ്തു.
ബാലരാമപുരം ഫൊറോനയിലെ വിളംബര റാലി മണലിവിള വീരരാഘവന് സ്മൃതി മണ്ഡപത്തില് കോവളം എംഎല്എ എം.വിന്സെന്റ് ജാഥാക്യാപ്റ്റന് വികാസ് കുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യ്തു. ഫൊറോന വികാരി ഫാ.ഷൈജുദാസ്, കെസിവൈഎം ഫൊറോന പ്രസിഡന്റ് അഖില് , അരുണ്തോമസ്, ബോസ്കോ തോമസ്, റോഷിന്, രഞ്ജിത്, ലിജോ, ലോറന്സ്, കോണ്ക്ലിന് തുടങ്ങിയവര് പ്രസംഗിച്ചു.
നെയ്യാറ്റിന്കര ഫൊറോനയിലെ വിളംബര റാലി തിരുപുറം വിശുദ്ധ ഫ്രാന്സിസ് സേവ്യര് ദേവാലയത്തില് മോണ്.സെല്വരാജന് ജാഥാ ക്യാപ്റ്റന് ബെര്ട്ടിന് പതാക കൈമാറി ഉദ്ഘാടനം നിര്വ്വഹിച്ചു. സോണല് പ്രസിഡന്റ് ജയദാസ്, ബാബു തോമസ്, എസ് ഓ ഷാജികുമാര്, ജോണ്റോസ്, ജോണി ജോസ്, ഗ്രിഗറി, സുരേന്ദ്രന് തുടങ്ങിയവര് പ്രസംഗിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.